മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയില്‍. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ റാണയെ ഡല്‍ഹിയില്‍ എത്തിച്ചു. എന്‍ഐഎ ഐബി ഉദ്യോഗസ്ഥരുടെ സംഘമാണ് റാണയെ അമേരിക്കയില്‍ നിന്നും ഇന്ത്യില്‍ എത്തിച്ചത്. എന്‍ഐഎ ആസ്ഥാനത്തേക്കാകും റാണയെ കൊണ്ടുപോവുക. ഇവിടെ വച്ച് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യല്‍.
166 പേരുടെ മരണത്തിന് കണക്ക് ചോദിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത അജ്മല്‍ കസബിനെ ഇന്ത്യ തൂക്കി കൊന്നിരുന്നു. എന്നാല്‍ പ്രധാന സൂത്രധാരനെ കൈയ്യില്‍ കിട്ടുന്നത് ഇന്ത്യയുടെ നയന്ത്ര വിജയമാണ്. റാണയാണ് ഡേവിഡ് കോള്മാന് ഹെഡ്ലിയുമായി ചേര്‍ന്ന് ആക്രമണം പ്ലാന്‍ ചെയ്തത്. ഹെഡ്ലിക്ക് ഇന്ത്യയില്‍ എത്താന്‍ അടക്കം എല്ലാ സഹായവും ചെയ്തതും റാണയാണ്.
റാണയെ ചോദ്യം ചെയ്യുന്നതിലൂടെ ആക്രമണത്തിലെ പാകിസ്ഥാന് പങ്കാളിത്തവും പുറത്തുവരും. ലഷ്കറെ തയിബ, പാകിസ്ഥാന് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുള്ള ആളാണ് റാണ. തീവ്രവാദത്തിന്റെ കൂടുതല്‍ വിവരങ്ങളും ചോദ്യം ചെയ്യലില്‍ പ്രതീക്ഷിക്കുന്നുണ്ട്.
വിനായകനെ സർക്കാർ കൊണ്ടുപോയി ചികിത്സിക്കണം , നടൻ മറ്റ് കലാകാരന്മാർക്കും അപമാനമെന്ന് കോൺഗ്രസ്



മെസിയുടെയും സംഘത്തിൻ്റെയും കേരള സന്ദർശനം; കരാർ ലംഘിച്ചത് കേരള സർക്കാരെന്ന് അർജൻ്റീന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.