തഹാവൂര്‍ റാണയുമായി ഇന്ത്യന്‍ സംഘം അമേരിക്കയില്‍ നിന്നും തിരിച്ചതായി റിപ്പോര്‍ട്ട്; കൊച്ചിയില്‍ എത്തിച്ചും തെളിവെടുക്കും

മുംബൈ ഭീകരാക്രമണ കേസിലെആസൂത്രകന്‍ എന്ന് എന്‍ഐഎ കണ്ടെത്തിയ തഹാവൂര്‍ റാണയുമായി ഇന്ത്യന്‍ സംഘം അമേരിക്കയില്‍ നിന്നും തിരിച്ചതായി റിപ്പോര്‍ട്ട്. നാളെ പുലര്‍ച്ചയോടെ ഇന്ത്യയില്‍ എത്തിക്കും. പ്രത്യേക വിമാനത്തിലാണ് റാണയെ എത്തിക്കുക. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്ത്യുല്‍ നിന്നും ഉദ്യോഗസ്ഥര്‍ അമേരിക്കയിലേക്ക് പോയതായി എന്‍ഐഎ അറിയിച്ചിട്ടുണ്ട്.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായിതിന് പിന്നാലെ അമേരിക്കയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയിലാണ് റാണയെ കൈമാറാന്‍ തീരുമാനമായത്. ഇതിനെതിരെ റാണ നല്‍കിയ ഹര്‍ജി അമേരിക്കന്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് അതിവേഗത്തില്‍ റാണയെ ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. .

2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഓരാളാണ് റാണ എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ റാണയെ എത്തിച്ച് നടത്തുന്ന ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണ്ണായകമാണ്. പാകിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണ മുംബൈ ഭീകരാക്രമണത്തിന് മുമ്പായി കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ നഗരങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് എന്‍ഐഎ തീരുമാനം.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *