തരൂരിന് ലീഗിൻ്റെ പിന്തുണ; മെസി വിവാദത്തിൽ സർക്കാർ യാഥാർത്ഥ്യം വ്യക്തമാക്കണമെന്നും ആവശ്യം

കോൺഗ്രസിൻ്റെ അനുമതിയില്ലാതെ കേന്ദ്ര സർക്കാരിൻ്റെ വിദേശ പ്രതിനിധി സംഘത്തിൽ ഭാഗമാകാനുള്ള ശശി തരൂരിൻ്റെ നിലപാടിൽ പ്രതികരണവുമായി മുസ്ലീം ലീഗ്. വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയുടെ നിലപാടിന് ഒപ്പം നിൽക്കണമെന്നും കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ ലീഗ് ചർച്ച ചെയ്യുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

പാകിസ്താൻ പറഞ്ഞത് തിരുത്തേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്ന് ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി. എംപിമാരെ തെരെഞ്ഞെടുത്തത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മെസി വിവാദത്തിലും ലീഗ് നിലപാട് വ്യക്തമാക്കി. മെസിവരുന്നുണ്ടെങ്കിൽ ഉണ്ടെന്ന് പറയുക, ഇല്ലങ്കിൽ ഇല്ലെന്ന് പറയുക. പൈസയില്ല എന്ന് പറഞ്ഞ് സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കരുതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

 

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കുന്നതിനായി കേന്ദ്ര സർക്കാർ ഏഴ് സംഘങ്ങളെ വിദേശപര്യടനത്തിനായി നിയോഗിച്ചിരുന്നു. ഇതിൽ ഒരു സംഘത്തെ നയിക്കുന്നത് ശശി തരൂരാണ്. എന്നാൽ കോൺഗ്രസ് നേതൃത്വം കേന്ദ്ര സർക്കാരിന് നൽകിയ നാലുപേരുകളിൽ ശശി തരൂരിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പരസ്യമായി പറയുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് കോൺഗ്രസ് നിലപാട് തളളി തരൂരും രംഗത്ത് വന്നിരുന്നു.

വിദേശപര്യടനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏൽപ്പിച്ച ദൗത്യം അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്ന നിലപാടിൽ ഉറച്ച് ശശി തരൂർ ഉറച്ചു നിന്നിരുന്നു. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ. തന്നെ അങ്ങനെ ആർക്കും അപമാനിക്കാൻ കഴിയില്ല. തനിക്ക് തന്റേതായ വിലയുണ്ടെന്നും ശശി തരൂർ മാധ്യമങ്ങളോട് തുറന്നടിച്ചിരുന്നു.

തന്റെ കഴിവിനെ കുറിച്ചോ കഴിവില്ലായ്മയെക്കുറിച്ചോ വ്യക്തിപരമായ അഭിപ്രായം നേതൃത്വത്തിന് ഉണ്ടാകാം. അത് അവരോട് ചോദിച്ചാൽ മതി. ഇത് സർക്കാരിന്റെ പരിപാടിയാണ്. സർക്കാരാണ് ആളുകളെ തിരഞ്ഞെടുത്ത് അയക്കുന്നത്. അപ്പോൾ സർക്കാരിന്റെ അഭിപ്രായം ഒരുപക്ഷെ വേറെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *