സംഘർഷഭരിതമായ എസ്എഫ്ഐ പ്രതിഷേധത്തിന് ഇടയിലേക്ക് എംവി ഗോവിന്ദൻ; ആർഎസ്എസ് തീട്ടൂരത്തിന് വിദ്യാർത്ഥി സംഘടനകൾ വഴങ്ങില്ലെന്ന് സിപിഎം സെക്രട്ടറിയുടെ പ്രഖ്യാപനം

സംസ്ഥാനത്തെ സർവകലശാലകളെ  ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കൽ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ന് സംഘർഷഭരിതമായി മാറിയ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ നടത്തുന്ന പ്രതിഷേധത്തിൻ്റെ ഇടയിലേക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എത്തി. സ്ഥിതിഗതികൾ പൊലീസിന് നിയന്ത്രണ വിധേയമാകാതിരുന്നതോടെ എംവി ഗോവിന്ദൻ സ്ഥലത്ത് എത്തുകയായിരുന്നു. അതേ സമയം പൊലീസ് നിഷ്ക്രിയമാണെന്ന ആരോപണവും ശക്തമാണ്.

വിദ്യാര്‍ത്ഥികളുമായി സംസാരിച്ച് ഗോവിന്ദൻ മടങ്ങിയത് പിന്നാലെ ഇന്നത്തെ സമരം അവസാനിപ്പിക്കുന്നുവെന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു. ആർഎസ്എസ് തിട്ടൂരത്തിന് വഴങ്ങില്ലെന്നും കേരളാ സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു.

എസ്എഫ്ഐ സമരം തുടരും. ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സലറുള്‍പ്പെടെ എല്ലാവര്‍ക്കും സാധിക്കണം. എന്ത് തോന്ന്യാസവും കാണിച്ചിട്ട് അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാലും ആര്‍എസ്എസിന്റെ തീട്ടൂരമനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറപ്പെട്ടാലും കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിന് വഴങ്ങിക്കൊടുക്കില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ ശക്തമായ പ്രതിഷേധമാണ് എസ് എഫ് ഐ സംഘടിപ്പിച്ചത്. എസ് എഫ് ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് ഇരച്ചുകയറുകയും പ്രധാന വാതിൽ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വിസിയുടെ ചേംബറിലേയ്ക്ക് തള്ളികയറാനാണ് പ്രവർത്തകർ ശ്രമിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *