നേതാജി ആസാദ് ഹിന്ദ് കൾച്ചറൽ സെൻ്റർ (നാക്ക്) പുനസംഘടിപ്പിച്ചുവെന്ന് സംസ്ഥാന കോ ഓർഡിനേറ്റർ അഫ്സൽ പളളിത്താഴ. ഇടത് ദേശീയവാദി പ്രവർത്തകരുടെ കൂട്ടായ്മ എന്ന നിലയിലാണ് നാക്ക് (NACC ) രൂപം കൊണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തോടോ ദേശീയ നേതൃത്വത്തോടോ ആലോചിക്കാതെ, ധർമടം സീറ്റിൽ മത്സരിക്കാത്ത ജി ദേവരാജന് എതിരെ രൂപം കൊണ്ട സംഘടനാണ് നാക്ക്.
അന്ന് രാഹുൽ ചെറുകാടൻ (ആലപ്പുഴ) ജന. സെക്രട്ടറിയും വിഎസ് സൂര്യ (തിരുവനന്തപുരം) സംഘടന രൂപം കൊണ്ടത്. ഇരുവരും വ്യക്തിപരമായ കാരണങ്ങളാൽ സംഘടനയെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ല എന്നറിയിച്ച സാഹചര്യത്തിലാണ് സംഘടനയെ പുനസംഘടിപ്പിച്ചത്. എറണാകുളം അധ്യാപക ഭവനിൽ കൂടിയ യോഗത്തിൽ എട്ട് ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
സംഘടനയുടെ പുതിയ ജനറൽ സെക്രട്ടറിയായി ബിനീഷ് കോയിക്കലിനെ(എറണാകുളം) യോഗം തിരഞ്ഞെടുത്തു. ആർ പ്രശാന്ത് (തിരുവനന്തപുരം) ആണ് പുതിയ പ്രസിഡൻ്റ്. നാക്ക് മുമ്പ് നടത്തിയ പ്രവർത്തന ഫലമായി ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ സുഭാഷിസത്തെ കമ്യൂണിസ്റ്റ് ആലയത്തിൽ കൊണ്ട് കെട്ടിയവരെ പൊതു സമൂഹത്തിൽ ഉയർത്തിക്കാട്ടാൻ സംഘടനക്ക് പറ്റി. അരിവാൾ ചുറ്റിക കൊടിയിൽ നിന്നും എടുത്ത് കളഞ്ഞു. പാർട്ടി ഭരണഘടനയിൽ നിന്നും ശാസ്ത്രീയ സോഷ്യലിസം എന്ന സിപിഎം നയം ഒഴിവാക്കി. പകരം ഇന്ത്യൻ സോഷ്യലിസം എന്ന നേതാജിയുടെ ആശയം ചേർത്തു എന്നും യോഗം വിലയിരുത്തി. ഇതൊക്കെ നേട്ടങ്ങളായിട്ടും യഥാർത്ഥ സുഭാഷിസ്റ്റുറ്റുകളെ ഒഴിവാക്കി ദേവരാജൻ എന്ന മാർക്സിറ്റ് ചാരൻ അധികാരമുറപ്പിച്ചു. അത് വലിയ വീഴ്ചയായി യോഗം വിലയിരുത്തി. സുഭാഷിൻ്റെ ആശയങ്ങൾക്കേ ഇന്ത്യയിൽ ഇന്ന് പ്രസക്തിയുള്ളു. അത് തിരിച്ചറിയേണ്ടത് പ്രതിപക്ഷമാണ്. കുടുംബ പാരമ്പര്യത്തിൻ്റെ പേരിൽ ജനങ്ങൾ വോട്ടു ചെയ്യുന്ന കാലം കഴിഞ്ഞു. അത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വരെ അടയാളപ്പെടുത്തുമെന്നും പുതിയ ജനറൽ സെക്രട്ടറി ബിനീഷ് കോയിക്കൽ പറഞ്ഞു.
ത്രിവർണ പതാകയിൽ കുതിച്ച് ചാടുന്ന കടുവയാണ് സുഭാഷിൻ്റെ കൊടി അടയാളം. ചെങ്കൊടിയി എങ്ങനെ പാർട്ടി കൊടിയായി എന്നത് അടക്കം സംശയാസ്പദമാണ്. ദേവരാജൻ കഴിഞ്ഞ സമ്മേളനത്തിലാണ് ദേശീയ ജനറൽ സെക്രട്ടറിയാവുന്നത്. എന്ത് കാരണം പറഞ്ഞാണ് കേരളത്തിലെ പിണറായിസം അദ്ദേഹത്തെ വിരട്ടുന്നത് എന്ന് വരും ദിവസം നാക്ക് തന്നെ വെളിപ്പെടുത്തും. മുന്നണിയെ നാണം കെടുത്തുന്ന ദേവരാജൻമാർ ആരുടെ എജൻ്റാണ് എന്നും യുഡിഎഫ് പരിശോധനാ വിധേയമാക്കേണ്ടത് എന്നും നാക്ക് ആവശ്യപ്പെട്ടു.



കേരളത്തിൽ വരും ദിവസങ്ങളിൽ മഴക്കൊപ്പം ശക്തമായ കാറ്റും ; ജാഗ്രതാ നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.