നന്ദൻകോട് കുട്ടക്കൊലയിൽ പ്രതിക്ക് ജീവപര്യന്ത്യം

കേരളത്തെ ഞെട്ടിച്ച നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം. 15 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എല്ലാ കേസുകളിലുമായി 26 വർഷം ആകെ തടവ്. ഇതിൽ എട്ട് വർഷം കുറഞ്ഞ് 18 വർഷം ശിക്ഷ അനുഭവിക്കണം.

പിഴ തുക അമ്മയുടെ സഹോദരൻ ജോസിന് നൽകണമെന്ന് നിർദേശം. കൂട്ടക്കൊലയിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് ജോസ്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ആറാം കോടതിയാണ് വിധി പറഞ്ഞത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. നാല് പേരെയാണ് പ്രതി മുൻവൈരാഗ്യത്തിൻ്റെ പേരിൽ കൊലപ്പെടുത്തിയത്.

കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതിയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയുമടക്കം നാലുപേരെയാണ് തിരുവനന്തപുരത്തെ വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്.

ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു പൊലീസ് കണ്ടെത്തിയത്. ജീൻ പത്മത്തിനെയും രാജ തങ്കത്തെയും കരോളിനെയും മഴുകൊണ്ട് കഴുത്തിൽ വെട്ടിയാണ് കൊലപ്പെടുത്തിയത്. ഓൺലൈൻ വഴി മഴു വാങ്ങിയെന്നാണ് കണ്ടെത്തൽ.

ലളിതയെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ വാങ്ങികൊണ്ട് വന്ന് മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം ചെന്നൈയിലേക്ക് പോയ പ്രതി തിരികെ നാട്ടിലെത്തിയപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു പിടിയിലായത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നൽകിയതോടെയാണ് വിചാരണ തുടങ്ങിയത്. 2017 ഏപ്രിൽ അഞ്ച്.ആറ്  തീയതികളിലായിരുന്നു കൊലപാതകം നടന്നത്. കൊലപാതക വിവരം പുറത്തറിയുന്നത് ഏപ്രിൽ ഒൻപതിനായിരുന്നു.

 

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *