കൈത്തറി നെയ്ത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നെയ്ത്തുകാരുടെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നടത്തുന്നതിന്റെയും ഭാഗമായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ കൈത്തറി ദിനം ആചരിച്ചു.
ആലപ്പുഴ പാണാവള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത ഉദ്ഘാടനം നിർവഹിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻചാർജ് വി.പി മനോജ് മുതിർന്ന നെയ്ത്തുകാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആശാറാണി മുഖ്യപ്രഭാഷണം നടത്തി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാ സജീവ്, പണാവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ കുഞ്ഞുമോൻ, വി.എ പരമേശ്വരൻ, രവീന്ദ്രൻ പിള്ള, ടി ജി രാധാകൃഷ്ണൻ, സി. എസ് അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഒരേ സ്വരത്തിൽ ഇഡിക്കെതിരെ ലീഗ്, സിപിഎം മുഖപത്രങ്ങൾ; മുഖ്യമന്ത്രിയുടെ ഓഫീസിനെയും വെള്ളപൂശാൻ ദേശാഭിമാനിയേക്കാൾ ഒരുപടി ചന്ദ്രിക മുന്നിൽ



പട്ടികവർഗ വികസന വകുപ്പ് രൂപീകരണത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.