ദേശീയപാത തകർന്ന സംഭവത്തിൽ സിബിഐ അന്വേഷണം വരെ കേന്ദ്ര സർക്കാർ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് കേരള മുഖ്യമന്ത്രിയും അടുത്ത ബന്ധുകൂടിയായ പൊതുമരാമത്ത് മന്ത്രിയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയേ കാണുന്നത്. ദേശീയപാത തകർന്നു എന്നത് യാഥാർത്ഥ്യമാണ് എന്നിരിക്കെയാണ് ഈ സന്ദർശനം.
മുമ്പ് ദേശീയ പാത മുഴുവൻ തൻ്റെ കുടുംബത്തിൻ്റെ നേട്ടമാണ് എന്ന് പറഞ്ഞ് റീൽ – PRപണി ചെയ്ത മന്ത്രിയേയും കേരളം കണ്ടു. കേരളത്തിൽ നിർമ്മിച്ച പാതകൾ മാത്രം തകർന്നപ്പോൾ എല്ലാം മറ്റാരുടേയോ ഒക്കെ തലയിൽ ഇട്ട് തലയൂരാൻ മന്ത്രിയും മുഖ്യമന്ത്രിയും ശ്രമിച്ചു. ദേശീയപാത തകർന്നതിൽ അന്വേഷണം വേണം എന്നതാണ് കേരളത്തിലെ ആ മുഖ്യമന്ത്രിക്കും മരുമകനും (മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായ മന്ത്രിയെ അങ്ങനെ വിശേഷിപ്പിക്കുന്നത് ശരിയല്ല എന്നാണ് കേരളത്തിലെ പല മാധ്യമ ശിങ്കങ്ങളുടേയും നിലപാട്) ഒഴിച്ച് ബാക്കിയുള്ളവരുടെ നിലപാട്.
കേരളത്തിലെ ജനങ്ങളുടെ ജീവൻ വച്ച് പന്താടിയ സംഭവത്തിൽപ്രത്യേക അന്വേഷണം ആവശ്യപ്പെടില്ല എന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ നിലപാട്. കേന്ദ്ര സർക്കാറിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. കരാറിലും ഉപകരാറിലും അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മരുമോൻ പുംഗൻ വ്യക്തമാക്കി. മുഖ്യന്ത്രിയെ മാത്രമല്ല മരുമകനെയും അറസ്റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസികൾ ക്ലിഫ് ഹൗസിൻ്റെ മതിൽ ചാടിക്കടക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള പ്രസ്താവന എന്നാണ് ഭരണ പാർട്ടിയിലെ മരുമകൻ വിരുദ്ധർ NewsEyയോട് പറഞ്ഞത്.
കണ്ണൂരിൽ കാക്കകളിൽ പക്ഷിപ്പനി
അതിനിടയിലാണ് കൂനുമ്മൽ കുരു എന്ന് പറഞ്ഞത് പോലെ രാജ്ഭവനിൽ ഭാരതാംബ വിവാദം ഉണ്ടാകുന്നത്. കൃഷിമന്ത്രി പി പ്രസാദ് ഇത്തരത്തിലുകളള RSS ഒരു വിളവെടുപ്പ് തൻ്റെ വകുപ്പിനെ ഉപയോഗിച്ച് നടപ്പാക്കില്ല എന്ന് വ്യക്തമാക്കി. സിപിഐ വട്ടം ഉടക്കി. നിലപാട് വ്യക്തമാക്കി. രാജ്യസഭാ എംപി സന്തോഷ് കുമാർ രാഷ്ട്രപതിക്ക് പരാതി നൽകി. അതിനിടയിൽ കേരളത്തിലെ മുഖ്യമന്ത്രി ഇതുവരെ ഒരു വാക്കും മൊഴിഞ്ഞിട്ടില്ല. മരുമകനെതിരെയുള്ള സിബിഐ അന്വേഷണം തടയുകയാണത്രേ ലക്ഷ്യം എന്നാണ് പാർട്ടിയുടെ മുതിർന്ന ചില നേതാക്കൾ NewsEyeയോട് പ്രതികരിച്ചത്.
അമ്മായിയപ്പനെതിരെ നിലവിലുള്ള കേസിന് പിന്നാലെ മരുമകനെതിരെയും കേന്ദ്ര ഏജൻസി അന്വേഷണം വരും എന്ന പേടിയാണത്രേ പിന്നിൽ എന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ. മാമനും മരുമകനും പാർട്ടിക്കാരായ പരൽ മീനുകൾക്കായി വിരിക്കുന്ന സംഘപരിവാർ തോർത്ത് അവർ കുടുങ്ങിയ വലയാണ്. അത് പുറംലോകം അറിയാതിരിക്കാനുള്ള ഗിമിക് ആണ് നടന്നുകൊണ്ടിക്കുന്നത് എന്ന് തിരുവനന്തപുരം ജില്ലയിലെ ഇപ്പോൾ സജീവമല്ലാത്ത മുതിർന്ന നേതാവ് NewsEyeയോട് അഭിപ്രായപ്പെട്ടു.
പിവി അൻവറിനോട് അന്നും ഇന്നും വിയോജിപ്പുണ്ട്. അയാളെ പാർട്ടിയിൽ അവതരിപ്പിച്ചതും ഞങ്ങളാരു മല്ല. എന്നാൽ ഇന്ന് അയാൾ ഉന്നയിക്കുന്ന വിഷയങ്ങൾ ശരിയാണ്. ഇന്ന് സാധാരണക്കാരന് ആശ്രയമായ ചെങ്കൊടിയുടെ പേരിൽ നടത്തുന്നത്ത് മാഫിയ പ്രവർത്തനമാണ്. ഒന്നിലധികം മാഫിയ നേതാക്കൾ മന്ത്രിസഭയിൽ അംഗങ്ങളാണ് എന്നും സിപിഎം മുതിർന്ന നേതാക്കൾ വെളിപ്പെടുത്തി.



ചിങ്ങമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.