“ഭായ് നിങ്ങൾ ബോംബെയിൽ പോയിട്ടുണ്ടോ?
ഇല്ല.. ഇതാണ് എന്റെ ബോംബെ.. പിന്നെ ഞാനെന്തിന് ആ ബോംബെയിൽ പോകണം” ചിത്രത്തിന്റെ ആദ്യ സീനിലെ കഥാപാത്രങ്ങളുടെ ഈ സംഭാഷണത്തിൽ ഉണ്ട് ഡ്രീംലാൻഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ കാതൽ.. രതിയും ഭക്തിയും വേദനയും ചോരപൊടിക്കുന്ന ഇക്കാലത്ത് നോവായി മാറുകയാണ് ഡ്രീംലാൻഡ് എന്ന ഹ്രസ്വ ചിത്രം.
കേരളവും മുബൈയും തമ്മിൽ ഉള്ള ചില സമാനതകൾക്ക് ഉപരി മലയാളികളുടെ മിഥ്യാധാരണകളും പൊളിച്ചെഴുതുകയാണ് ഈ ഹ്രസ്വചിത്രം. ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ മികച്ച അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ജെ കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ പി കോശി മടുക്കമൂട്ടിൽ നിർമിച്ച് ബിജു ഇളകൊള്ളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ഹ്രസ്വചിത്രം തലസ്ഥാനത്തേക്ക് സത്യത്തിന്റെ കണ്ണാടി തുറന്ന് വയ്ക്കുന്നു.
‘ചിത്രത്തിന്റെ പ്രിവ്യു കണ്ടിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ ചിത്രത്തിൽ പ്രത്യേക മതവിഭാഗത്തെ ഉന്നംവയ്ക്കുന്നോ എന്നാണ് സംവിധായകനോട് ആദ്യം ചോദിച്ചത്. ഇല്ലെന്നും ചിലരിൽ ഉള്ളത് പറയുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സംവിധായകന്റെ മറുപടി. മതവും രതിയും പീഡനവുമൊക്കെ വ്യക്താധിഷ്ഠിതമാണ്; മതപരമല്ല, എന്നാൽ ചിലർ മതത്തെ അതിന് മറയാക്കുമ്പോഴാണ് പ്രശ്‌നം എന്ന് സംവിധായകൻ ബിജു ഇളകൊള്ളൂർ പറയുന്നു.
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോൻ; ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരൻ

ഷോർ ഓഫ് ലവ് ആൻഡ് പെയിൻ എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ലെംഗിക പീഡനത്തിന് ഇരയായി തലസ്ഥാനത്തെ ലോഡ്ജിൽ വേശ്യാവൃത്തിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട നവമി എന്ന പെൺകുട്ടിയിലുടെയാണ് കഥ വികസിക്കുന്നത്. അവളുടെ ശരീരത്തിന്റെ രുചി അറിയാൻ എത്തുന്നവരിൽ ഗുണ്ടകൾ മുതൽ സന്യാസ വേഷധാരികൾവരെയുണ്ട്. അങ്ങനെ ഒരു രാത്രിയിൽ അവളുടെ ഭൂതകാലം ഓർമപ്പെടുത്തുന്ന അനുഭവം ഉണ്ടാകുന്നതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് മാറുന്നു.
മേളകൾ ലക്ഷ്യമിട്ട് പൂർത്തിയാക്കിയ ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. പ്രിവ്യൂകളിൽ ലഭിച്ച മികച്ച പ്രതികരണത്തിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പി വി രഞ്ജിത്, എഡിറ്റിംഗ് മനീഷ് മോഹൻ, കലാസംവിധാനം വിനോദ് മംഗ്ലാവിൽ. സഹസംവിധാനം ഹൃദയ് എസ്, സംഗീതം അർജുൻ വി അക്ഷയ. മാധ്യമ പ്രവർത്തക അഞ്ജു ജയപ്രകാശാണ് പ്രധാനവേഷത്തിൽ എത്തുന്നത്. രാജേഷ് രവി, എബിൻ ജെ തറപ്പേൽ, എൽ ആർ വിനയചന്ദ്രൻ, രഞ്ജിനി, സുരേഷ് ആർ കൃഷ്ണ, ബിനു പള്ളിമൺ, ബേബി സംസ്‌കൃതി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.