തിരുവനന്തപുരത്ത് വൻ ലഹരി വേട്ടയെന്ന് സൂചന. നെടുമങ്ങാട് കരകുളം കിഴക്കേളയിൽ നിന്നാണ് ഒരാളെ എക്സൈസ് പിടികൂടിയത് എന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ വാടകയ്ക്ക് താമസിക്കാൻ എത്തിയ ആളിനെയാണ് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്.
ഇയാളെ എന്തിനാണ് കസ്റ്റഡിയിൽ എടുത്തത് എന്ന് വിശദീകരിക്കാൻ അധികൃതർ തയ്യാറാവുന്നില്ല. NewsEye സ്റ്റേഷൻ പരിധിയായ നെടുമങ്ങാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് അതിനെപ്പറ്റി അറിയില്ല എന്നാണ് അവർ പ്രതികരിച്ചത്.
കസ്റ്റഡിയിൽ എടുത്ത ആൾ രണ്ട് മാസമായി ഇവിടെ താമസിക്കുന്നു. കുടുംബമായിട്ടാണ് താമസം. ഇന്ന് രാത്രിയോടെ വലിയ ഒരു പോലീസ് സംഘം വീട്ടിൽ പരിശോധന നടത്തി ഒരാളെ കസ്റ്റഡിയിൽ എടുത്തു എന്ന വിവരമാണ് ലഭിക്കുന്നത്. എന്നാൽ പോലീസ് ഇത്തരമൊരു നീക്കം നടത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
സ്പെഷ്യൽ സ്ക്വാഡും എക്സൈസും ചേർന്ന് ഒരു നീക്കം നടത്തിയതായി അറിവുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സൂചന നൽകി. എന്നാൽ എക്സൈസ് ഓഫീസിൽ വിളിച്ചിട്ട് പ്രതികരിക്കാൻ അവർ തയ്യാറാവുന്നില്ല.സംഭവം ദുരൂഹമാണ് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.


തൊടുപുഴയിൽ മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; പ്രതി അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.