ഇറാനെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ച് ഇസ്രയേൽ. ഇറാൻ ആണവകേന്ദ്രങ്ങളിലെ യുഎസ് ആക്രമണം ചരിത്രം മാറ്റുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണം നടത്തിയതിന് ട്രംപിനെ അഭിനന്ദിച്ച നെതന്യാഹു കൃത്യമായ സമയത്താണ് അമേരിക്ക ആക്രമണം നടത്തിയതെന്നും പറഞ്ഞു.
ഓപ്പറേഷൻ റൈസിംഗ് ലയണിന്റെ ഭാഗമായി വലിയ കാര്യങ്ങളാണ് ഇസ്രായേൽ ചെയ്തത്. എന്നാൽ, ഇന്ന് രാത്രി നടത്തിയ ആക്രമണത്തിലൂടെ ആർക്കും മറികടക്കാനാവാത്ത കാര്യങ്ങളാണ് യുഎസ് ചെയ്തത്. ട്രംപിന്റെ നടപടി പശ്ചിമേഷ്യയെ അഭിവൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്നും നെതന്യാഹു അവകാശപ്പെട്ടു.
അതേസമയം അമേരിക്കൻ ആക്രമണം ഇന്നാൽ സ്ഥിരീകരിച്ചു. മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടന്നു. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നുമെന്നാണ് ടെഹ്റാൻ്റെ പ്രതികരണം. യുഎസ് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാനും അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സൈനികതാവളങ്ങൾ ആക്രമിക്കുമെന്ന സൂചനയാണ് ഇറാൻ നൽകിയിരിക്കുന്നത്.
“ഇസ്രായേലിന് സൈനിക സഹായം നൽകുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്ന് ഇറാൻ സൈന്യം പ്രസ്താവിച്ചു. “ഇസ്രയേലിലേക്ക് കപ്പൽ വഴിയോ വിമാനം വഴിയോ സൈനിക സഹായം അയയ്ക്കുന്ന ഏതൊരു രാജ്യത്തെയും ഇറാനെതിരായ ആക്രമണത്തിൽ പങ്കാളികളായി കണക്കാക്കുകയും ഇറാൻ സൈന്യത്തിന്‍റെ ലക്ഷ്യമായി മാറുകയും ചെയ്യും” -സൈനിക വക്താവ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു
അതേസമയം ഇറാൻ-ഇസ്രായേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്. ഇറാന്റെ ഭാഗത്ത് എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് എക്‌സിലൂടെ ആക്രമണ വിവരം അറിയിച്ചത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണം. ദൗത്യം പൂർത്തിയാക്കി അമേരിക്കൻ വിമാനങ്ങൾ മടങ്ങിയെന്നും ട്രംപ് പറഞ്ഞു.


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലത്ത് 48കാരി മരിച്ചു
എസ്ഐയെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു; പ്രതികളുടെ സുഹൃത്തുക്കൾ കസ്റ്റഡിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.