LDFനെ അടുത്ത തിരഞ്ഞെടുപ്പിലും പിണറായി നയിക്കും; നയം വ്യക്തമാക്കി പുതിയ ജനറൽ സെക്രട്ടറി

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിലെ ഇടത് മുന്നണി പിണറായി വിജയൻ നയിക്കുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എംഎ ബേബി. നവഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന ബിജെപിക്കെതിരായ വിശാലമായ രാഷ്ട്രീയ യോജിപ്പ് വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 80,000-ത്തിൽ കൂടുതൽ ബ്രാഞ്ചുകളും ഇൻറർ മീഡിയ കമ്മിറ്റികളും സജീവമായി പ്രവർത്തിച്ചുകഴിഞ്ഞാൽ പാർട്ടി എടുത്ത രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ കഴിയും. സംഘടനാപരമായ പുനരുജീവനത്തിലേക്കും പുനർ ശാക്തീകരണത്തിലേക്കും പാർട്ടി പോകേണ്ടതുണ്ടെന്നും എംഎ ബേബി പറഞ്ഞു.

ഇഎംഎസിന് ശേഷം ആദ്യമായാണ് ഒരു മലയാളി സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ബേബിയെ എതിർത്തിരുന്ന ബംഗാൾ ഘടകവും ഒടുവിൽ പിൻമാറുകയായിരുന്നു. ഇഎംഎസിന് ശേഷം ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്ന മലയാളിയാണ് എംഎ ബേബി.

“ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഎമ്മിൻ്റെ ഇടപെടൽ ശേഷി വർധിപ്പിക്കുവാൻ മധുര പാർട്ടിയുടെ തീരുമാനങ്ങളിലൂടെ സാധിക്കും. നവഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു. സംഘപരിവാറിനെതിരെ ഏറ്റവും വിശാലമായ രാഷ്ട്രീയ യോജിപ്പ് വളർത്തിയെടുക്കണം. പക്ഷെ രാഷ്ട്രീയ യോജിപ്പ് വളർത്തുമ്പോഴും ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യവും കണക്കിലെടുക്കും”- എം എ ബേബി പറഞ്ഞു.

അതേസമയം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കുന്നത് മധുര പാർട്ടിയിൽ നടപ്പാക്കി. പേര് മൂന്ന് മാത്രമാണ് നിലവിലുള്ള കമ്മിറ്റിയിൽ ഇളവ് നൽകിയത്. പോളിറ്റ് ബ്യൂറോ പ്രായപരിധിയിലും  പിണറായിക്ക് മാത്രം ഇളവ് നൽകി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പികെ ശ്രീമതി ടീച്ചർ, മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർക്കാണ് കേന്ദ്ര കമ്മിറ്റിയിൽ ഇളവ് നൽകിയത്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണ് മധുര പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തത്. ഒരു സീറ്റ് ഒഴിച്ചിട്ടു. പതിനെട്ട് അംഗ പിബിയിൽ എട്ട് പുതുമുഖങ്ങളാണ്  എത്തിയിരിക്കുന്നത്.

കേരളത്തിൽ നിന്നും പുതിയ.തായി മൂന്ന് പേര് കേന്ദ്ര കമ്മിറ്റിയിലെത്തി. ടിപി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ എന്നിവർ പുതിയതായി എത്തിയത്. സിപിഎം രാജ്യസഭ എംപി ജോൺ ബ്രിട്ടാസിനെ സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തി. പുതിയ കേന്ദ്ര കമ്മിറ്റിയിൽ 85 പേരാണുള്ളത്. ഇതിൽ 30 പേർ പുതുമുഖങ്ങളാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം സിപിഎം കേന്ദ്രകമ്മറ്റി പട്ടികയെ എതിർത്ത് ഉത്തർപ്രദേശ്,മഹാരാഷ്ട്ര ഘടകങ്ങൾ രംഗത്തെത്തി.ഇതോടെ കേന്ദ്രകമ്മറ്റിയിലേക്ക് മത്സരം നടത്തി.യുപി സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്ര വോട്ടെടുപ്പ് ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി പാനലിനെതിരെ വോട്ടിംഗ് ആവശ്യപ്പെടുന്നത് അസാധാരണമാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള സിഐടിയു നേതാവ് ഡോ.ഡിഎൽ കാരാട് കേന്ദ്രകമ്മിറ്റിയിലേക്ക് മത്സരിച്ചു. അദ്ദേഹം പരാജയപ്പെട്ടെങ്കിലും 31 വോട്ട് നേടി. സിഐടിയുവിൻ്റെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡൻറും സിഐടിയുവിൻ്റെ അഖിലേന്ത്യാ വൈസ് പ്രസിഡൻറുമാണ് കാരാട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *