മുറിവേറ്റ മനസുമായി ഇന്ത്യ കാത്തിരുന്നത് 17 വര്‍ഷം; തഹാവൂര്‍ റാണയെ ഇന്നു മുതല്‍ എന്‍ഐഎ ചോദ്യം ചെയ്യും; കൊച്ചിയിലും ഉത്തരം 

രാജ്യത്തെ ആകെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ മുറിവേറ്റ് മനസുമായി ഇന്ത്യ കാത്തിരുന്നത് 17 വര്‍ഷമാണ്. പിടികൂടിയ അജ്മല്‍ കസബിനെ ഇതിനിടയില്‍ തൂക്കി കൊന്നെങ്കിലും സൂത്രധാരകരിലേക്ക് എത്തിയാലേ പകരം വീട്ടല്‍ പൂര്‍ത്തിയാവുകയുള്ളൂ. അന്നു മുതല്‍ നടത്തിയ സജീവ നീക്കളുടെ ഫലമാണ് തഹാവൂര്‍ റാണയെ ഇന്ത്യയില്‍
എത്തിച്ചതോടെ പൂര്‍ത്തിയായത്. 18 ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച റാണയെ ഇന്നു മുതല്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ തുടങ്ങും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എല്ലാ റാണ ഓപ്പറേഷന്‍ നടക്കുന്നത്. ചോദ്യം ചെയ്യലിനായി എന്‍ഐഎ ഡയറക്ടറര്‍ ജനറലിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘത്തെ ചോദ്യം ചെയ്യലിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. മുംബൈ ആക്രണം നടന്നതിന് ഏതാനും ദിവസം മുമ്പ് റാണ കൊച്ചിയിലും എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ റാണയെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ കേരളത്തിനും നിര്‍ണ്ണായകമാണ്.
പ്രത്യേക വ്യോമസേന വിമാനത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച റാണയുടെ അറസ്റ്റ് എന്‍ഐഎ ഉടന്‍ രേഖപ്പെടുത്തി. തുടര്‍ന്ന് രാത്രി 10.45ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. അതീവ സുരക്ഷയിലാണ് റാണയെ കോടതിയില്‍ എത്തിച്ചത്.  പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിങ്ങിന്റെ മുന്നില്‍ പുലര്‍ച്ചെ വരെ നീണ്ടു  നിന്ന വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് പുലര്‍ച്ചെ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടുള്ള ഉത്തരവ് വന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *