നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങി. കനത്ത മഴയെ അവഗണിച്ചാണ് മുന്നണികൾ കൊട്ടിക്കലാശം ആവേശത്തിരയിലാക്കിയത്. വിവിധ മുന്നണി പ്രവർത്തകരുടെ ആവേശത്തിൽ അവസാന മണിക്കുറുകളിൽ മഴ മാറിനിന്നു.
ഇടത് സ്ഥാനാർത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും പ്രവർത്തകരുടെ ആവേശത്തിലേക്ക് പെയ്തിറങ്ങിയപ്പോൾ ജനങ്ങളെ നേരിൽകണ്ട് വോട്ടുതേടുകയായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ.
നിലമ്പൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികൾക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരുന്നത്. മഹാറാണി ജംഗ്ഷനിൽ നടക്കുന്ന എൽഡിഎഫിൻ്റെ കൊട്ടിക്കലാശത്തിൽ എം സ്വരാജ്, അർബൻ ബാങ്കിന് സമീപത്ത് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, ചന്തകുന്നിൽ പിവി അൻവർ എന്നിങ്ങനെയാണ് കൊട്ടിക്കലാശം നടന്നത്. സുരക്ഷക്കായി ഏഴ് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 773 പൊലീസുകരെ തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.
നാളത്തെ നിശബ്ദ പ്രചാരണം കഴിഞ്ഞ് ജൂൺ 19 ന് ജനം നിലമ്പൂരിൻ്റെ വിധി എഴുതും. 23 നാണ് വോട്ടെണ്ണൽ. എൽഡിഎഫ് യുഡിഎഫ് മുന്നണികളും വലിയ വിജയ പ്രതീക്ഷയാണ് വച്ച് പുലർത്തുന്നത്. പിവി അൻവറും താൻ വിജയിക്കുമെന്ന് തറപ്പിച്ച് പറയുന്നുണ്ട്. ഇത്തവണ മണ്ഡലത്തിൽ കരുത്ത് തെളിയിക്കുമെന്നും വിജയ സാധ്യത ഉണ്ടെന്നുമാണ് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ്ജും അവകാശപ്പെടുന്നത്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.