നിമിഷപ്രിയയുടെ മോചനം: അടിയന്തിര ഇടപെടലിനായി പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദേശകാര്യ മന്ത്രി ജയശങ്കറിന്‌ കത്തയച്ചതിന്‌ പിന്നാലെയാണ്‌ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചത്‌.

കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലുമായിരുന്നു ജയശങ്കറിന്‌ മുഖ്യമന്ത്രി കത്തയച്ചത്‌. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ കത്തിൻ്റെ പൂർണ രൂപം

പ്രിയ ശ്രീ. മോദി ജി,

 

2025 മാർച്ച് 24 ന് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച എന്റെ കത്ത് ഇതോടൊപ്പം ചേർത്തത് ദയവായി കാണുക. ശ്രീമതി നിമിഷ പ്രിയ ടോമി തോമസിന്റെ വധശിക്ഷ 2025 ജൂലൈ 16ന് നിശ്ചയിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഇത് അനുതാപം അർഹിക്കുന്ന ഒരു കേസാണെന്ന വസ്തുത കണക്കിലെടുത്ത്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഈ വിഷയം ഏറ്റെടുത്ത് ബന്ധപ്പെട്ട അധികാരികളുമായി ഇടപെട്ട് ശ്രീമതി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

ആദരപൂർവ്വം,

വിശ്വസ്തതയോടെ,
പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് കത്തയച്ചു. കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും ഈ വിഷയത്തിൽ തന്നെ വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കറിനും കത്തയച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ്നൽകുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *