യെമനിൽ വധശിക്ഷ ലഭിച്ച് ജയിലിൽ നിമിഷപ്രിയുടെ മോചനം കൂടുതൽ പ്രതിസന്ധികളിലേക്ക്. മോചനത്തിനായി ഇടപെടുന്ന കാന്തപുരം എപി അബുബക്കർ മുസ്ലിയാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി കുറിച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രതീക്ഷകൾക്ക് വിലങ്ങുതടിയാവുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഏറെ ബഹുമാന്യനായ മതപണ്ഡിതൻ കാന്തപുരം അബൂബക്കർ മുസ്ലിയാർ ബന്ധപ്പെടുകയോ ചർച്ച ചെയ്യുകയോ ചെയ്തതായി ആരോപിക്കപ്പെടുന്ന ആളുകൾക്ക് ഞങ്ങളുമായി ബന്ധമില്ല എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. കാന്തപുരത്തെ ഞങ്ങൾ അങ്ങേയറ്റം ആദരിക്കുന്നുണ്ട്.
പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട്. അദ്ദേഹവുമായി സംസാരിക്കുന്ന ആളുകളുമായി ഞങ്ങൾക്ക് നേരിട്ടോ പരോക്ഷമായോ ബന്ധമില്ല. തങ്ങളുടെ അനുവാദമില്ലാതെ നടക്കുന്ന ഇത്തരം ചർച്ചകളെ മതപരവും വ്യക്തിപരമായും അംഗീകരിക്കാൻ ആവില്ല എന്നും തലാലിന്റെ സഹോദരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം തുടർ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിൻ്റെ പിന്തുണയും പ്രാതിനിധ്യവും വേണമെന്ന് ഗ്രാൻഡ് മുഫ്‌തി ഓഫീസ് കേന്ദ്ര സർക്കാരിനെയും യെമനിലെ മധ്യസ്ഥരെയും അറിയിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആക്ഷൻ കമ്മിറ്റി അംഗങ്ങളോടും മറ്റു ജനപ്രതിനിധികളോടും കാന്തപുരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.


കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മകളുടെ ചികിത്സ പുനരാരംഭിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.