‘കേരള’ രജിസ്ട്രാരുടെ സസ്പെൻഷനിൽ അടിയന്തിര സ്റ്റേ ഇല്ല; ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്ന് ഹൈക്കോടതി

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടിക്ക് അടിയന്തിര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. നടപടി ചോദ്യം ചെയ്ത് രജിസ്ട്രാർ കെഎസ് അനിൽകുമാർ സമർപ്പിച്ച ഹർജി പരിഗണിക്കുയായിരുന്നു കോടതി.

അടിയന്തിര സാഹചര്യത്തിൽ വിസിക്ക് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. പിന്നീട് സിൻഡിക്കറ്റിൽ റിപ്പോർട്ട് ചെയ്താൽ പോരെയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാർ ജസ്റ്റിസ് എൻ നഗരേഷിൻ്റെ ബെഞ്ച് രജിസ്ട്രാറോട് നിർദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

വിഷയത്തിൽ വിസിയുടെ അടക്കം വിശദീകരണം കേൾക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭാരതാംബ എങ്ങനെ മത ചിഹ്നമാകും എന്ന് ചോദിച്ച കോടതി ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ കൂടുതൽ ഉത്തരവാദിത്വം പുലർത്തേണ്ടേ എന്ന വിധത്തിലുള്ള പ്രതികരണമാണ് നടത്തിയത്.

ഭാരതാംബയുടെ കയ്യിൽ ഒരു കാവി കൊടി ഉണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരാണ് ഇത് തൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. സംഭവസ്ഥലത്ത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സംഘർഷം ഉണ്ടായ സാഹചര്യത്തിലാണ് താൻ ഇടപ്പെട്ടത് എന്ന് രജിസ്ട്രാർ നൽകിയ വിശദീകരണത്തിലും കോടതി ചില ചോദ്യങ്ങൾ ചോദിച്ചു. കേരള പോലീസ് അവിടെ ഉണ്ടായിരുന്നില്ല. പോലീസിന് കൈകാര്യം ചെയ്യാൻ കഴിയാത്ത എന്ത് ക്രമസമാധാന പ്രശ്നമായിരുന്നു അവിടെയെന്നും കോടതി ആരാഞ്ഞു. തുടർന്ന് വിഷയത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ രജിസ്ട്രാരോട് ആവശ്യപ്പെടുകയായിരുന്നു.

തന്നെ സസ്പെൻഡ് ചെയ്യാൻ വിസിക്ക് അധികാരമില്ലെന്നും നടപടിയുടെ നടപടി ക്രമങ്ങൾ പരിശോധിക്കണം എന്നായിരുന്നു രജിസ്ട്രാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. നടപടി സ്റ്റേ ചെയ്യണം എന്നായിരുന്നു ആവശ്യം. ഭാരതാംബ മതചിഹ്നമാണ് എന്നതിൽ രജിസ്ട്രാർ നൽകിയ വിശദീകരണം വ്യക്തമല്ല എന്നതടക്കം ചൂണ്ടിക്കാട്ടി വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *