ഖത്തറിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ വിശദീകരണവുമായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ. ആക്രമണം ഖത്തറിന് എതിരേയല്ലെന്ന് ടെഹ്റാൻ വ്യക്തമാക്കി. ഇറാന്റെ അടുത്ത സുഹൃത്താണ് ഖത്തർ, അവരോടുള്ള ആത്മബന്ധം തുടരും. അവരെ ഒരിക്കലും ഇറാൻ ലക്ഷ്യം വെക്കില്ല. ആക്രമണം യുഎസിന് എതിരെയെന്നും സുരക്ഷാ കൗൺസിൽ പറഞ്ഞു.
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദ കേസ് അവസാനിപ്പിക്കാൻ ഒരുങ്ങി പൊലീസ്
ഖത്തറിൽ തൊടുത്തുവിട്ട മിസൈലുകളുടെ എണ്ണം ശനിയാഴ്ച യുഎസ് നടത്തിയ ആക്രമണത്തിൽ ഉപയോഗിച്ച ബോംബുകളുടെ എണ്ണത്തിന് തുല്യമാണെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലും വ്യക്തമാക്കി. പശ്ചിമേഷ്യൻ മേഖലയിലെ യുഎസ് വ്യോമസേനയുടെ തന്ത്രപ്രധാനമായ ആസ്ഥനമാണ് അല്‍ ഉദൈദ് സൈനിക താവളം.
അറു മിസൈലുകൾ ടെഹ്റാൻ ഖത്തറിലേക്ക് തൊടുത്തുവെന്നാണ് ഭൂരിഭാഗവും റിപ്പോർട്ടുകൾ. എന്നാൽ ഇറാൻ 10 മിസൈലുകൾ പ്രയോഗിച്ചതായി എപി റിപ്പോർട്ട് ചെയ്യുന്നു. ഖത്തറിലെ അമേരിക്കയുടെ അല്‍ ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം.
വീണ്ടും കുതിപ്പ് തുടർന്ന് സ്വർണ്ണവില ; പവന് 75,120 രൂപയായി
ഖത്തർ വ്യോമ പ്രതിരോധ സേന ആക്രമണം പരാജയപ്പെടുത്തുകയും ഇറാനിയൻ മിസൈലുകൾ വിജയകരമായി തകർക്കുകയും ചെയ്തുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു, ആർക്കും പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഖത്തറിൽ യുഎസ് സൈനിക താവളത്തിൽ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് ഹ്രസ്വ-ദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഇന്ന് അൽ ഉദൈദ് വ്യോമതാവളം ആക്രമിച്ചതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. യുഎസ് സൈനികർക്ക് ആളപായമൊന്നും സംഭവിച്ചിട്ടില്ല എന്ന് ഒരു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.