ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ഇന്നു വൈകിട്ട് 04.30 മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹം വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ അദ്ദേഹം പുതിയ മേധാവി ചുമതലയേല്‍ക്കും വരെ സംസ്ഥാന പോലീസ് മേധാവിയുടെ അധിക ചുമതല വഹിക്കുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് ചുമതല കൈമാറി.
ചുമതലകള്‍ ഔദ്യോഗികമായി കൈമാറിയ ശേഷം അദ്ദേഹം സഹപ്രവര്‍ത്തകരോട് യാത്രപറഞ്ഞു. ആചാരപരമായ രീതിയില്‍ ഡി.ജി.പിയുടെ വാഹനം കയര്‍ കെട്ടിവലിച്ച് ഗേറ്റില്‍ എത്തിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ യാത്രയാക്കിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, പോലീസ് ആസ്ഥാനത്തെ ജീവനക്കാര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2030 ആവുമ്പോഴേക്കും മനുഷ്യന് പകരം എ.ഐ. ജോലി ചെയ്യും; സ്പീക്കർ എ എൻ ഷംസീർ
ഇന്നു രാവിലെ പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന വിടവാങ്ങല്‍ പരേഡില്‍ അദ്ദേഹം സേനയുടെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് പോലീസ് ആസ്ഥാനത്തു നടന്ന ഓദ്യോഗിക യാത്രയയപ്പു ചടങ്ങിലും പങ്കെടുത്തു.



സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടു മരണം; മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയുമാണ് മരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.