ആർ.രാഹുൽ
ശ്വേതാ മേനോനെതിരായ കേസിന് പിന്നില്‍…..
ഓപ്പറേഷൻ സിന്ദൂറിനെ പറ്റി വിശദീകരിക്കാൻ ഇന്ത്യ നിയോഗിച്ചത് രണ്ട് വനിതകളെയാണ്. വിങ് കമാൻഡർ വ്യോമിക സിംഗ്, കേണൽ സോഫിയ ഖുറേഷി എന്നീ രണ്ട് ശക്തരായ വനിതകളെയാണ് ഇന്ത്യ നിയോഗിച്ചത്. വനിതകൾ യുദ്ധമുഖത്തെ നിർണായക ശക്തിയാണ് എന്ന് വിളിച്ചോതുന്ന തീരുമാനം. ഇങ്ങനെ ഒരു തീരുമാനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിരിക്കും. എന്നാൽ സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ അത് ദീർഘവീക്ഷണം ചെയ്തവർ ഈ രാജ്യത്ത് ജീവിച്ചിരുന്നു. സൈന്യത്തിൽ വനിതകൾ കമാൻഡർമാർ ആകുന്നതിനെതിരെ സുപ്രീം കോടതിൽ പോയ സർക്കാരാണ് ഇപ്പോൾ പോരാട്ടത്തിൻ്റെ പോർമുഖങ്ങളായി ഈ രണ്ട് വനിതകളെ നിയോഗിച്ചത്. തികച്ചും അഭിനന്ദനീയമായ നിലപാട്. അവരും തെറ്റ് തിരുത്തി എന്ന് വേണം കരുതാൻ. എന്നാൽ ഈ രണ്ട് വനിതകളുടെ ജാതിയും മതവും അന്വേഷിക്കുകയാണ് ഇവിടുത്തെ മാധ്യമങ്ങൾ.
ജമാ അത്ത് ഇസ്ലാമി പിന്തുണയ്ക്കുന്ന ചാനൽ ആരാണ് ഇതെന്നറിയാമോ എന്ന വാർത്ത കൊടുത്തു. സോഫിയയെ അവഗണിച്ച ചിലർ ആരാണ് വ്യോമിക എന്നറിയാമോ എന്ന് ചോദിച്ചു. ചിലർ ബാലൻസ് ചെയ്യാൻ ഇരുവരുടേയും ജാതിയും മതവും ഒരുമിച്ച് ചൂണ്ടിക്കാട്ടി ബാലൻസ് ചെയ്തു. എന്നാൽ ഈ രണ്ട് പേരും പത്രസമ്മേളനത്തിൽ പങ്കെടുത്തത് ഒരു ജാതിയുടേയോ മതത്തിൻ്റെയോ പ്രതിനിധികളായിട്ടില്ല. ഇന്ത്യ എന്ന പരമാധികാര രാജ്യത്തിൻ്റെ പ്രതിനിധികളായിട്ടാണ്. അവിടെയാണ് ഈ രണ്ട് വനിതകളുടേയും ജാതി ചികഞ്ഞ് മുഖ്യധാരാ മാധ്യമങ്ങൾ അടക്കം ആഘോഷമാക്കുന്നത്. ഇന്ത്യയുടെ പ്രതിനിധികളായിട്ടാണ് അവർ സൈന്യത്തിൽ തുടരുന്നത് അല്ലാതെ മതത്തിൻ്റെ പ്രതിനിധികളായിട്ടല്ല.

രണ്ട് ന്യൂനപക്ഷ സ്ത്രീകളെ ഉപയോഗിച്ച് തിരിച്ചടിച്ചു എന്നാണ് ചില മുഖ്യധാരാ മലയാള മാധ്യമങ്ങൾ അടക്കം പ്രത്യേക സ്റ്റോറി ചെയ്തത്. അവർ ഇവിടുത്തെ ന്യൂനപക്ഷങ്ങളുടെ പ്രതിനിധികളല്ല ഈ രാജ്യത്തിൻ്റെ വക്താക്കളാണ്. ജാതിയും മതവും തിരിച്ചുള്ള ഒരു ലക്ഷ്യവും പിന്നിലില്ല എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ NewsEye യോട് വ്യക്തമാക്കി. ഇന്ത്യൻ വനിതകൾ പോരാട്ടത്തിൻ്റെ മുൻ നിരയിൽ വരേണ്ട വിശേഷിച്ച് സൈന്യത്തിൻ്റെ നേതൃസ്ഥാനങ്ങളിൽ വരേണ്ട ദീർഘവീക്ഷണമുള്ള നേതാക്കൾ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യയിൽ ഉണ്ടായിരുന്നു. ആ ചെറിയ (വലിയ ) ചരിത്രം കൂടി പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കുന്നു.

“നമുക്ക് ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചാല്‍മാത്രം പോരാ. കടുത്ത ലിംഗ അസമത്വവും അനീതിയും നിലനില്‍ക്കുന്ന ഇന്ത്യയിലെ സാമൂഹ്യവ്യവസ്ഥയെയും പരാജയപ്പെടുത്തേണ്ടതുണ്ട്” – എന്ന ആഹ്വാനം നേതാജി സുഭാഷ് ചന്ദബോസ് സ്വാതന്ത്ര്യത്തിന് മുമ്പേ ഒരു വനിതാ സൈനിക വിഭാഗത്തിനെ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞതാണ്.ഏഷ്യയിലെ ആദ്യ വനിതാ സൈനിക റെജിമെന്റായിരുന്ന ആസാദ് ഹിന്ദിൻ്റെ (ഐഎന്‍എ) ഭാഗമായിരുന്ന ഝാന്‍സിറാണി റെജിമെന്റ്. ക്യാപ്റ്റന്‍ ലക്ഷ്മി സ്വാമിനാഥന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഈ വനിതാസേന 1943 ഒകടോബര്‍ മുതല്‍ 1945 മെയ് വരെ സജീവമായിരുന്നു. സിംഗപ്പൂരിലും പിന്നീട് റംഗൂണിലും ബാങ്കോക്കിലും ഇവര്‍ക്കായി പരിശീലനക്യാമ്പുകള്‍ ആരംഭിക്കപ്പെട്ടു. ഏകദേശം ആയിരം സൈനികര്‍ റെജിമെന്റിലുണ്ടായിരുന്നു. ചാന്ദ് ബിബി നഴ്‌സിംഗ് കോര്‍പ്‌സ് എന്ന പേരില്‍ ഒരു നഴ്‌സിംഗ് വിഭാഗവും ഈ റെജിമെന്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.
![]()
നേതാജി സുഭാഷ്ചന്ദ്രബോസ് ഐഎൻഎ യുടെ നേതൃത്വം ഏറ്റെടുക്കാൻ സിംഗപ്പൂരിലെത്തുമ്പോള്‍ ഐഎന്‍എയില്‍ പുരുഷന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകളില്ലാത്ത ഒരു സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെക്കുറിച്ച് തനിക്ക് ആലോചിക്കാനാകില്ല എന്ന് അദ്ദേഹം പറഞ്ഞു. സിംഗപ്പുരില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്ത ലക്ഷ്മി സ്വാമിനാഥൻ ഐഎന്‍എയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാവുകയും നേതാജിയുടെ നിര്‍ദേശപ്രകാരം സ്ത്രീകളുടെ ഒരു റജിമെന്റ് രൂപീകരിക്കുകയുംചെയ്തു. തുടക്കത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന്‍ സന്നദ്ധരായ അഞ്ഞൂറില്‍പ്പരം സ്ത്രീകളെ ക്യാപ്റ്റൻ ലക്ഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഏഷ്യയിലെ തന്നെ ആദ്യത്തെ വനിതാ റെജിമെൻറ് ആയിരുന്നു അത്. ഐഎന്‍എയുടെ സൈനികരുടെ പരിശീലനത്തിലായിരുന്നു റാണി ഝാന്‍സി റെജിമെന്റ് പ്രവര്‍ത്തിച്ചത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് ആയിരക്കണക്കിന് ഝാൻസി റാണിമാർ നേതാജിയുടെ നാടിന്റെ വിമോചനം ലക്ഷ്യമാക്കിയുള്ള ഈ പടയിൽ അണിനിരന്നു. ക്യാപ്റ്റൻ ലക്ഷ്മി സ്വാമിനാഥനായിരുന്നു. നേതാജിയുടെ ഈ റെജിമെന്റിന്റെ കമാൻഡർ ഇൻ ചീഫ്. പറഞ്ഞ് വന്നത് ഈ വനിതകൾ എല്ലാം വിവിധ പോരാട്ടങ്ങളിൽ അണിനിരന്നത് ഇന്ത്യയെന്ന വികാരത്തിന് വേണ്ടിയായിരുന്നു എന്ന് തന്നെയാണ്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.