ലഹരിവിരുദ്ധ ക്യാമ്പയിൻ്റ ഭാഗമായി സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സിനെതിരെ വിവിധ മുസ്ലിം സംഘടനകൾ എതിർപ്പുമായി വന്നതിന് പിന്നാലെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകും. ഇത്തരംവിവാദം ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ദീപാവലിക്കിടെ നിരോധിത കാർബൈഡ് ഗൺ പൊട്ടിച്ചു ; മദ്യപ്രദേശിൽ 14 കുട്ടികൾക്ക് കാഴ്ച നഷ്ട്ടപ്പെട്ടു
ഡ്രസ് കോഡ് പാലിച്ചാണ് കായിക വിനോദ്ദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമാണ്. സ്കൂളിൽ കുട്ടികൾ യൂണിഫോംമിലാണ് സൂംബ ചെയ്യുന്നത്. കുട്ടികൾ നിർബന്ധമായും പങ്കെടുക്കണമെന്നും മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ഹിജാബിനെതിരെ ക്യാമ്പയിൻ നടന്നപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾ നിലപാട് എടുത്തു. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു. അത് ഭൂരിപക്ഷ വർഗീയത വളർത്താനേ ഉപകരിക്കൂ. ആരോഗ്യകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പാർട്ടിയേയും RSS വിഴുങ്ങും മുമ്പ് രക്ഷപ്പെടാൻ ആറിന പരിപാടി; കമ്യൂണിസ്റ്റ് ആശയങ്ങൾ വിട്ട് യുവാക്കൾ സംഘപരിവാറിനെ പുൽകുന്നതിൽ ആശങ്ക പങ്കുവച്ച് സംഘടനാ റിപ്പോർട്ട്
അതേസമയം സൂംബ ഡാൻസുമായി ഉയർന്ന വിവാദങ്ങളിൽ ചർച്ച് ചെയ്തു തെറ്റിദ്ധാരണ നീക്കാൻ തയ്യാറാണ്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല ഇതൊന്നും വിവാദം ആക്കേണ്ടതില്ല. ഓരോ സ്കൂളിന്റേയും സാഹചര്യം അനുസരിച്ചാണ് ഇത് നടപ്പാക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പിന്റെ പരിഷ്കാരണങ്ങൾക്കെതിരെ എതിർപ്പ് കൊണ്ടു വരുന്നവർക്ക് അജണ്ടകൾ ഉണ്ടാകാമെന്നും മന്ത്രി കുറ്റപ്പെടുത്തി.
സൂംബയിൽ വ്യക്തിപരമായി ഏതെങ്കിലും കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതി. സ്കൂളുകൾക്ക് ഇതിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല. അൽപ വസ്ത്രം ധരിച്ചാണ് കുട്ടികൾ ഇടപഴകുന്നത് എന്നു പറയുന്നത് വൃത്തികെട്ട കണ്ണ് കൊണ്ടു നോക്കുന്നതിനാലാണ്. രാഷ്ട്രീയമാണ് പ്രശ്നം എങ്കിൽ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.