കേരള സര്‍വകലാശാലയിലെ അധികാര വടംവലിയിൽ പിന്നോട്ടില്ലെന്ന നിലപാടുമായി രജിസ്ട്രാർ കെഎസ് അനിൽകുമാർ. രജിസ്ട്രാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി മോഹന്‍ കുന്നുമ്മല്‍ ഇറക്കിയ ഉത്തരവ് നടപ്പായില്ല. രജിസ്ട്രാർ ഇന്ന് ഔദ്യോഗിക വാഹനത്തിൽ ഓഫീസിലെത്തി.
വിസി രജിസ്ട്രാറുടെ ചുമതല നൽകിയ ഡോ മിനി കാപ്പനും, സെക്യൂരിറ്റി ഓഫീസര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഡ്രൈവറുടെ കൈയ്യില്‍ നിന്നും സെക്യൂരിറ്റി ഓഫീസര്‍ കാറിന്റെ താക്കോല്‍ വാങ്ങി മിനി കാപ്പനെ ഏല്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാര്‍ സര്‍വകലാശാലയുടെ ഗാരേജില്‍ സൂക്ഷിക്കാനും ഉത്തരവിട്ടിരുന്നു.
സർവകലാശാലയിലെ അധികാര വടംവലി തുടരുന്ന രണ്ടാഴ്ചക്കാലമായി രജിസ്ട്രാരെ വിരട്ടാൻ വിസി ഉത്തരവ് എന്ന പേരിൽ പല ഓലപ്പടക്കങ്ങൾ പ്രയോഗിക്കുന്നുണ്ടെങ്കിലും എല്ലാം വെറും നനഞ്ഞ പടക്കമായി ചീറ്റിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. വിസിയുടെ ഒരു ഉത്തരവും ഇക്കാലയളവിൽ നടപ്പായില്ല. രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുത് എന്ന ഉത്തരവിനും അതേ ഗതി തന്നെയാണ് ഉണ്ടായിരിക്കുന്നത്.


ദേശീയഗാനത്തിൻ്റെ സമയത്ത് പുറത്തിറങ്ങി;വിദ്യാർത്ഥിനികളെ ക്ലാസ്സിൽ പൂട്ടിയിട്ട് ഏത്തമിടീപ്പിച്ച് അധ്യാപിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.