രാജ്ഭവനിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസിന് മറുപടിയില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. പ്രതിഷേധങ്ങള്‍ ജാള്യത മറയ്ക്കാനെന്നും അദ്ദേഹം പറഞ്ഞു. കാവിക്കൊടി ഏന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുണ്ടോ? എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. എങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ ഈ ചിത്രം കണ്ടില്ല എന്നും പ്രസാദ് ചൂണ്ടിക്കാട്ടി.
“ഭരണഘടനാ പദവിയിലിരിക്കുന്ന ആള്‍ക്കാര്‍ ഇന്ത്യന്‍ ഭൂപടത്തിന്റെ വികലമായ ഒന്നിനെ ഭൂപടത്തിന്റെ രീതിയാക്കി അവതരിപ്പിക്കുന്നത് തന്നെ തെറ്റാണ്. രാജ്ഭവനില്‍ അത്തരത്തിലല്ല ഭാരത മാതാവിനെ പ്രദര്‍ശിപ്പിക്കേണ്ടത്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഒന്നിനെ നമ്മള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ക്ക് വേണ്ടിയിട്ടാണ് അതെല്ലാമെന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോഴുള്ള പ്രതിഷേധങ്ങളെല്ലാം കാണുമ്പോള്‍ മനസിലാകുന്നത് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നാണ്”- പറയുന്നു പി പ്രസാദ് വ്യക്തമാക്കി.
“ഭാരത മാതാവിന്റെ ചിത്രം ഔദ്യോഗികമായി ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ടോ? അങ്ങനെയാണെങ്കില്‍ പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് വരുമ്പോള്‍ എന്തുകൊണ്ടാണ് അത്തരമൊരു ചിത്രം അവിടെ കാണാതെ പോകുന്നത്. സര്‍ക്കാര്‍ പരിപാടികളില്‍ ഭാരതമാതാവ് ഉണ്ടാകണമെന്ന് കേരള ഗവണ്‍മെന്റിന് നാളിതുവരെ ഒരു നിര്‍ദേശവും കിട്ടിയിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. ബിജെപിക്കും സംഘപരിവാറിനും നിയന്ത്രണ അധികാരമുള്ള കേന്ദ്ര ഗവണ്‍മെന്റ് പോലും അംഗീകരിക്കാത്ത ഒരു കാര്യത്തെ അംഗീകരിക്കാനാവില്ലെന്ന് ഞാന്‍ പറയുമ്പോള്‍ പ്രതിധേഷവുമായി എന്റെയടുത്തേക്കല്ലവരേണ്ടത്. ഈ ചോദ്യങ്ങള്‍ക്ക് കേരളത്തോട് മറുപടി പറയുകയാണ് സംഘപരിവാറും ബിജെപിയും ചെയ്യേണ്ടത്. ജാള്യത മറച്ചുപിടിക്കാന്‍ വേണ്ടി അവര്‍ കാണിക്കുന്ന കോപ്രായങ്ങള്‍ മാത്രമാണ് പ്രതിഷേധം ” – മന്ത്രി പറയുന്നു.
വിഷയത്തില്‍ സിപിഐക്കും സിപിഎമ്മിനും ഒരേ നിലപാടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. സിപിഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തന്നെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കൃത്യമായിത്തന്നെ ഈ വിഷയത്തില്‍ നിലപാട് പറഞ്ഞു. ഇതല്ലേ രാഷ്ട്രീയ നിലപാടെന്നും കൃഷിമന്ത്രി പറയുന്നു അദ്ദേഹം ചോദിച്ചു.


ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയം; ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന് ചേരും
രാഹുൽ മാങ്കൂട്ടത്തിൽ കേസ് ; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.