ഹരിത കേരളം മിഷന്റെ ഒരു തൈ നടാം ജനകീയ കാമ്പയിന്റെ ഭാഗമായി എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ പച്ചത്തുരുത്ത് ഒരുങ്ങുന്നു.
ഉമ തോമസ് എംഎൽഎ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. ജയിലിലെ 40 സെൻ്റ് സ്ഥലത്ത് ഗെയിൽ ഇന്ത്യ ലിമിറ്റഡ്, ജില്ലാജയിൽ, തൃക്കാക്കര നഗരസഭ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ സ്പോൺസർഷിപ്പിൽ നൂറോളം ഫലവൃക്ഷ തൈകൾ ലഭ്യമാക്കിയിട്ടുണ്ട്.
ആഗോളതാപനത്തിൻ്റെ സ്വാധീനത്തെ ചെറുക്കാൻ കഴിയുന്ന ഒരു പ്രായോഗിക ഇടപെടലാണ് പച്ചത്തുരുത്ത്. ഒഴിഞ്ഞുകിടക്കുന്ന പൊതു സ്വകാര്യസ്ഥലങ്ങൾ, പൊതുമേഖലാവ്യവസായസ്ഥാപനങ്ങളിലെ തരിശുഭൂമി, മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രാദേശികമായി വളരുന്ന മരങ്ങൾ നട്ടുവളർത്തി പ്രാദേശിക ജൈവവൈവിധ്യം സാധ്യമാക്കുന്ന ചെറുകാടുകൾ സൃഷ്ടിച്ചെടുക്കുകയാണ് പച്ചത്തുരുത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ജില്ലാജയിൽ സുപ്രണ്ട് എം എം ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണിപിള്ള മുഖ്യാതിഥിയായി. ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് ജനറൽ മാനേജർ എം വിജു, വെൽഫേയർ ഓഫീസർ ബേസിൽ, വാർഡ് കൗൺസിലർ സി സി വിജു, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ് രഞ്ജിനി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ റ്റി എസ് ദീപു, ജോയ് ജെഫിൻ, മറ്റു ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
എം.എൽ.എ സ്ഥാനം ഇനിയെങ്കിലും രാജിവെക്കണം ; വി.ശിവൻകുട്ടി



വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.