ജാതി സെൻസസിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ വിമർശനം. ജാതി സെൻസസ് പ്രഖ്യാപിച്ച സമയവും സർക്കാരിന്റെ ഇക്കാര്യത്തിലെ മാറ്റവും ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ വിലയിരുത്തി.
ജാതി സെൻസസിനായി പോരാടിയ ലോക്സസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് യോഗം അഭിനന്ദനം അറിയിച്ചു. ആർഎസ്എസിന്റെ ചിന്താഗതി കാരണമാണ് സെൻസസ് നീണ്ടുപോയതെന്നും ജാതി സെൻസസ് കൃത്യമായി നടത്തണമെന്നും യോഗം വ്യക്തമാക്കി. ജാതി സെൻസസിലും പഹൽഗാം ഭീകരാക്രമണത്തിലും പ്രവർത്തക സമിതി യോഗം പ്രമേയം പാസാക്കി.
പഹൽഗാം ഭീകരാക്രമണത്തിൽ വ്യക്തമായ ഒരു തന്ത്രവും സർക്കാർ ഇതുവരെയും രൂപീകരിച്ചിട്ടില്ലെന്ന് മല്ലികാർജുൻ ഖാർഗെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. പാകിസ്താന് ശക്തമായ തിരിച്ചടിയും ഇരകളുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ പിന്തുണയും ഉറപ്പാക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.


ഒഡിഷയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.