യുഎന്നിലും ഇന്ത്യയുടെ തിരിച്ചടി; ഭീകരവാദികൾക്ക് പാകിസ്താൻ സഹായം ചെയ്തെന്ന് സമ്മതിച്ചതായി വിമർശനം

ഐക്യ രാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരരെ പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തതായി പാക് പ്രതിരോധ മന്ത്രി സമ്മതിച്ചതായി ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകര പ്രവർത്തനങ്ങൾ കുറ്റകരമാണ്, ന്യായീകരിക്കാനാവില്ല.

യുഎൻ വേദിയെ ദുരുപയോഗം ചെയ്യാനും ദുർബലപ്പെടുത്താനും, പ്രചാരണത്തിൽ ഏർപ്പെടാനും, ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനും ഒരു പ്രത്യേക പ്രതിനിധി സംഘം തീരുമാനിച്ചത് നിർഭാഗ്യകരമാണ്. അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പാകിസ്ഥാൻ തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തതായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിക്കുകയും ചെയ്യുന്നത് ലോകം മുഴുവൻ കേട്ടു. ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി യോജ്‌ന പട്ടേൽ പറഞ്ഞു.

ആഗോള ഭീകരതയ്ക്ക് ഊർജ്ജം നൽകുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാഷ്ട്രമായി പാകിസ്താൻ മാറിയെന്ന് നിരന്തരം വെളിപ്പെട്ടു കൊണ്ടിരിക്കുകാണ്. ലോകത്തിന് ഇനി കണ്ണടയ്ക്കാൻ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *