യുഡിഎഫിനെതിരെയും സിപിഎമ്മിനെതിരെയും കടന്നാക്രമണവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ.മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മുസ്ലിം ലീഗ് എല്ലാ മുസ്ലിങ്ങളെയും പിന്തുണയ്ക്കില്ല. പണമുള്ളവർക്ക് പുറകിലാണ് ലീഗ്. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെ കുറിച്ച് പറയുമ്പോൾ എങ്ങനെ ഇസ്ലാമോഫോബിയ ആകുമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ച്.
‘മാസപ്പടി’ക്ക് പിന്നിൽ മനോരമ ; ഷോൺ ബിജെപിയിൽ എത്തിയ അന്നാണ് SFIO രംഗത്ത് എത്തിയതെന്നും CPM
വോട്ട് ബാങ്ക് രാഷ്ട്രീയം ഓർമ്മ വന്നത് കൊണ്ടാണ് കോൺഗ്രസ് തന്നെ എതിർത്തത്. കോൺഗ്രസും സിപിഎമ്മും ജനങ്ങളെ കബളിപ്പിക്കുകയാണ്. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ ഇടത് വലതു മുന്നണികൾക്ക് കഴിഞ്ഞില്ല. വികസനത്തിൻ്റെ കാര്യത്തിൽ മുന്നോട്ട് പോയ ഏക രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. ഒൻപത് വർഷത്തെ എൽഡിഎഫ് ഭരണം കൊണ്ട് കടം എടുക്കാതെ സർക്കാരിനു മുന്നോട്ടു പോകാൻ കഴിയില്ലെന്ന സ്ഥിതിയാണ് കേരളത്തിൽ.
ആശാ വർക്കർമാർ വേതനത്തിനു വേണ്ടി സമരം നടത്തുന്നു. അടിസ്ഥാന പെൻഷൻ കിട്ടുന്നില്ല. വോട്ട് ബാങ്കിനു വേണ്ടി എന്തും ചെയ്യും. ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്നത് മുനമ്പത്തെ 610 ക്രിസ്ത്യൻ കുടുംബങ്ങൾക്ക് കിടപ്പാടം ലഭിക്കുന്നതിന് എതിരായി നിന്നുവെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.