ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണരേഖയിൽ പാക് സൈന്യം തുടർച്ചയായ അഞ്ചാം രാത്രിയും വെടിനിർത്തൽ കരാർ ലംഘിച്ചു. ശക്തമായ തിരിച്ചടി നൽകിയതായി സൈന്യം അറിയിച്ചു. കുപ്വാര, ബാരാമുള്ള ജില്ലകൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിലും അഖ്നൂർ സെക്ടറിലുമാണ് വെടിവയ്പ്പ് നടന്നത്.
അതേസമയം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഇന്നലെ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സൈന്യത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
നിയന്ത്രണ രേഖയിലെ നിരവധി ഇന്ത്യൻ പോസ്റ്റുകളിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തുകയും തുടർച്ചയായ നാലാം ദിവസവും വെടിനിർത്തൽ കരാർ ലംഘിക്കുകയും ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് കൂടിക്കാഴ്ച നടന്നത്.
You May Also Like
‘സിന്ദൂർ ഇപ്പോൾ ധീരതയുടെ പ്രതീകമായി മാറിയിരിക്കുന്നു’; ഭീകരതക്കെതിരായ പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.