പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഇന്ത്യ ഏതുനിമിഷവും തിരിച്ചടിച്ചേക്കാമെന്ന പരിഭ്രാന്തിയിൽ പാകിസ്താൻ. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടേയും സൈനിക സ്ഥാപനങ്ങളുടേയും സുരക്ഷ കൂട്ടാൻ ഉത്തരവ് നൽകി. പാകിസ്താനിൽ കഴിയുന്ന ലഷ്കര്‍– ജമാഅത്ത് ഉദ്ധാവ തലവന്‍ ഹാഫിസ് സയീദിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യാക്രമണം ഉടനടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് പാക് രഹസ്യാന്വേഷണ ഏജന്‍സിയും സര്‍ക്കാരും ഹാഫിസ് സയീദിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. സ്പെഷല്‍ സര്‍വീസ് ഗ്രൂപ്പ് മുന്‍ കമാന്‍ഡോയ്ക്കാണ് ഹാഫിസിന്‍റെ സുരക്ഷാ ചുമതലയെന്നും അധികം സുരക്ഷാ ഉദ്യോഗസ്ഥരെ ഹാഫിസ് പാര്‍ക്കുന്ന വസതിയില്‍ വിന്യസിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ലഹോറിലെ മൊഹല്ല ജോഹറിലും സുരക്ഷ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് മോസ്കിനും മദ്രസയ്ക്കും തൊട്ടടുത്ത് സാധാരണക്കാരുടെ വീടിനോട് ചേര്‍ന്നാണ് ഹാഫിസിനെ പാക് സര്‍ക്കാര്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഹാഫിസ് മുഹമ്മദിനെ തടവിലാക്കിയിരിക്കുകയാണെന്നാണ് പാകിസ്താൻ്റെ അവകാശവാദം. എന്നാല്‍ ഹാഫിസിന്‍റെ വീട് താല്‍കാലികമായി ജയില്‍ പോലെയാക്കിയുണ്ടെന്ന് മാത്രമേയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാഫിസിന്‍റെ വീട്ടിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലും സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സദാ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജയിലിലാണെന്ന് അവകാശപ്പെടുമ്പോഴും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇരുപത്തിനാലിലേറെ തവണയാണ് ഹാഫിസ് സയീദ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും കനത്തസുരക്ഷാവലയത്തില്‍ ഹാഫിസ് പുറത്തിറങ്ങി. മുന്‍ എസ്എസ്ജി കമാന്‍ഡോകളടക്കം സുരക്ഷാസംഘത്തിലുള്ളതായും റിപ്പോര്‍ട്ട് പറയുന്നു. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍, പാക് അധീന കശ്മീരില്‍ എല്ലാം ഹാഫിസ് നിത്യ സന്ദര്‍ശകന്‍ ആണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു
ഇത് പുതിയ ഇന്ത്യയാണ്, ആണവ ഭീഷണികളെ ഭയക്കുന്നില്ല, വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും; പ്രധാനമന്ത്രി



സാഹിത്യത്തിനുള്ള നോബൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകായിക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.