രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് ഒരു പാകിസ്താൻ സൈനികനെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഏപ്രിൽ 23 ന് പഞ്ചാബിലെ ഈ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ബിഎസ്എഫ് ജവാനായ പൂർണം കുമാർ ഷായെ പാകിസ്താൻ സൈന്യം കസ്റ്റഡിയിൽ എടുത്തിരുന്നു.. ഇന്ത്യൻ സേനയുടെ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും അദ്ദേഹത്തെ കൈമാറാൻ വിസമ്മതിക്കുകയായിരുന്നു പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ കർഷകർക്ക് സുരക്ഷ ഒരുക്കുന്നതിനിടെ അബദ്ധത്തിലാണ് പൂർണം അതിർത്തി കടന്നത്.
ബിഎസ്എഫിന്റെ 182-ാം ബറ്റാലിയനിലെ അംഗമാണ് പൂർണം കുമാർ ഷാ. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. അബദ്ധത്തിൽ അതിർത്തി മുറിച്ചു കടന്നപ്പോഴാണ് ഇദ്ദേഹം കസ്റ്റഡിയിലായത്.
You May Also Like
‘നിങ്ങളാണ് വില്ലൻ മിസ്റ്റർ സിഎം’; വീടുകളിലെ സംഘർഷത്തിന് കാരണം പിണറായി എന്ന് ജീവനക്കാരുടെ തിരിച്ചടി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.