ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ എല്ലാ വിഭാഗം വിസകളും റദ്ദാക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. പാകിസ്താന് ആക്രമണത്തിൽ പങ്കുണ്ടെന്ന് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. തീരുമാനം പുനപരിശോധിക്കണമെന്ന് നിരവധി പാകിസ്ഥാൻ പൗരന്മാർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
പാകിസ്താൻ പൗരന്മാർക്ക് നൽകിയ മെഡിക്കൽ വിസകളുടെ സാധുത ഇന്ന് അവസാനിക്കും. അതിനാൽ അട്ടാരി അതിർത്തി വഴി ഇന്ത്യയിൽ നിന്ന് പാകിസ്താൻ പൗരന്മാരുടെ തിരിച്ചുപോക്കിൽ വലിയ വർധനവ് ഉണ്ടായി. പാകിസ്താൻ പൗരന്മാർക്കുള്ള ഹ്രസ്വകാല വിസകളുടെ സാധുത ഞായറാഴ്ച അവസാനിച്ചിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
45 ദിവസത്തെ വിസയുമായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തിയ ശേഷമാണ് താൻ വിവാഹിതയായതെന്ന് പാകിസ്താൻ പൗരയായ സമ്രീൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. എന്നാൽ ദീർഘകാല വിസ ലഭിക്കാത്തതിനാൽ ഇപ്പോൾ രാജ്യം വിടേണ്ടി വന്നതായും അട്ടാരി അതിർത്തിയിലെത്തിയ അവർ പറഞ്ഞു.
“തീവ്രവാദികൾ ശിക്ഷിക്കപ്പെടണം. ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്? ഞങ്ങളെ എന്തിനാണ് ശിക്ഷിക്കുന്നത്? രാജ്യത്ത് ബന്ധുക്കളുള്ള ആളുകളെ താമസിക്കാൻ അനുവദിക്കണം” – സമ്രീൻ പറഞ്ഞു. പത്ത് വർഷം മുമ്പ് ഡൽഹി സ്വദേശിയെ വിവാഹം കഴിഞ്ഞ പാകിസ്ഥാൻ പൗരയായ ഇറയും ഇതേ അഭിപ്രായം പങ്കുവച്ചു.
“ഞാൻ 45 ദിവസത്തെ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്, ഇപ്പോൾ ഞങ്ങൾ തിരിച്ചു പോകുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ സർക്കാർ നടപടിയെടുക്കണം. പകുതി കുടുംബങ്ങളും അവിടെയും പകുതി ഇവിടെയുമാണ് ഉള്ളത്. പഹൽഗാമിൽ നടന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല.”-പാകിസ്ഥാനിലേക്ക് മടങ്ങിയ കൃഷൻ കുമാർ എഎൻഐയോട് പറഞ്ഞു


പാലക്കാട് കോൺഗ്രസ് വേദിയിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.