തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷൻ എസ്ഐ പ്രസാദിനെയാണ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്. മാല മോഷ്ടിച്ചുവെന്നാരോപിച്ച് 20 മണിക്കൂറിലേറെയാണ് സ്‌റ്റേഷനിൽ യുവതിയെ മാനസികമായി പീഡിപ്പിച്ചതും അപമാനിച്ചതും.
വീട്ടുജോലി ചെയ്ത് കുടുംബം ന്ദുവിനാണ് കള്ളക്കേസിൽ കടുത്ത ക്രൂരത നേരിടണ്ടേിവന്നത്. ഇവരുടെ മക്കളെയും ഭർത്താവിനെയും കേസിൽ കുടുക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.
Also Read: “പോലീസുകാർക്കെതിരെ നടപടിയുണ്ടാകും”; ദളിത് യുവതി ബിന്ദുവിനെ അവഗണിച്ചില്ലെന്നു പി ശശി
പാലക്കാട് 18 മണിക്കൂർ നീണ്ട ദൗത്യത്തിൽ കൊന്നൊടുക്കിയത് 87 കാട്ടുപന്നികളെ
ജോലി ചെയ്യുന്ന വീട്ടിലെ മാല കാണാതായതോടെ വീട്ടുകാർ ബിന്ദുവിനെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് പേരൂർക്കട സ്റ്റേഷനിലെ പോലസ് ഉദ്യോഗസ്ഥരാണ് ബിന്ദുവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ തടങ്കലിൽ പാർപ്പിച്ചത്. . വസ്ത്രം ഉരിഞ്ഞ് പരിശോധിക്കുകയും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിലെത്തി കുടിച്ചുകൊള്ളാൻ പറയുകയും ചെയ്തതായി ബിന്ദു പറഞ്ഞു.
ഒടുവിൽ മാല കിട്ടിയ വിവരം വീട്ടുകാർ പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും ഇക്കാര്യം പോലീസ് ബിന്ദുവിനോട് പറഞ്ഞില്ല. വീട്ടുകാർ പരാതിയില്ലെന്ന് പറഞ്ഞെന്നും അതുകൊണ്ട് വിട്ടയക്കുന്നുവെന്നുമാണ് പോലീസ് ബിന്ദുവിനോട് പറഞ്ഞത്. ഇതിൽ പരാതി നൽകാൻ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അവഹേളനം നേരിട്ടതായി ബിന്ദു ഇന്ന് വെളിപ്പെടുത്തിയിരുന്നു.


ബാർക് ക്രമക്കേട് മാധ്യമങ്ങളുടെ മൂല്യം തകർക്കുന്നത് ; രാജീവ് ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.