കരുവന്നൂര്‍ തട്ടിപ്പ്; സിപിഎമ്മിന്റെ കേരള മോഡലെന്ന് പി.കെ കൃഷ്ണദാസ്

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ് സിപിഎമ്മിന്റെ കേരള മോഡലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കേരള മോഡലിനെക്കുറിച്ച് സിപിഎം എപ്പോഴും അവകാശവാദമുന്നയിക്കാറുണ്ട്. കേരളം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേരള മോഡല്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും നേതാക്കളും ചെയ്തിരിക്കുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനമാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

മൂന്നൂറ് കോടി രൂപയിലധികം വരുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കേരളം ഭരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അതിന്റെ സമുന്നതരായ ഏഴ് നേതാക്കളും പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.

സിപിഎം നേതാക്കള്‍ക്കും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പങ്കുണ്ടെന്ന് സംശയാതീതമായി അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
എം.വി ഗോവിന്ദന്റെ ആരോപണം ശുദ്ധ അസംബന്ധമാണ്. വായ്പാ തട്ടിപ്പ് കണ്ടെത്തിയതും പോലീസില്‍ പരാതി നല്‍കിയതും ബാങ്ക് സെക്രട്ടറി ശ്രീകലയാണ.് ബാങ്ക് സെക്രട്ടറി രാഷ്ട്രീയ പ്രേരിതമായാണോ പരാതി നല്‍കിയതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. തട്ടിപ്പ് നടന്നതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ബിജെപി രംഗത്തുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ജനമധ്യത്തില്‍ തുറന്നു കാണിക്കാനായി സംസ്ഥാന വ്യാപകമായി ബിജെപി പ്രചരണം ആരംഭിക്കും. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ വിധി വരുന്നത് വരെ കെ.രാധാകൃഷ്ണന്‍ ജന പ്രതിനിധിയെന്ന നിലയില്‍ തുടരാന്‍ അര്‍ഹതയില്ല. രാജി വയ്ക്കുന്നതാണ് ഉചിതമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

സിപിഎമ്മും സിപിഐയും ഇന്ന് അഴിമതിയുടെ ആള്‍രൂപങ്ങളായി മാറിയിരിക്കുകയാണ്. ലക്ഷണമൊത്ത അധോലോക സംഘമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം ബിജെപിയുടെയും എന്‍ഡിഎയുടെയും സംസ്ഥാന നേതൃത്വം കൈക്കൊള്ളുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *