പാകിസ്താൻ്റെ കള്ളങ്ങൾ വീണ്ടും തുറന്നുകാട്ടി; ഉന്നതതല സുരക്ഷാ യോഗം വിളിച്ച് പ്രധാനമന്ത്രി

പാകിസ്താനുമുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്  ലോക് കല്യാൺ മാർഗിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ഡോവൽ, പ്രതിരോധ സ്റ്റാഫ് മേധാവി, കരസേന, നാവികസേന, വ്യോമസേന മേധാവികൾ എന്നിവർ സംബന്ധിച്ചു.

രജൗരിയിൽ പാക് സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തെ തുടർന്നാണ് യോഗം ചേർന്നത്. അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പ കൊല്ലപ്പെടുകയും സാധാരണക്കാർക്ക് ജീവഹാനിയും നാശനഷ്ടവും സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യോഗം.

പാകിസ്താനുമായുള്ള സംഘർഷം അതിർത്തിയിൽ രൂക്ഷമായിട്ടുണ്ട്. ഇന്ത്യൻ സായുധ സേനാ കേന്ദ്രങ്ങൾ  ആക്രമിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പരാജയപ്പെടുത്തുകയും ശക്തമായ തിരിച്ചടി നൽകുകയും ചെയ്തു.ഇന്ത്യക്കെതിരെ പാകിസ്താൻ നടത്തുന്ന നുണ പ്രചരണങ്ങൾ. ഇന്ത്യ തുറന്നു കാട്ടി.

പാകിസ്താൻ്റെ പ്രകോപനം വർധിച്ചു വരികയാണ്. ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചതായും വലിയ നാശനഷ്ടമുണ്ടായി പാകിസ്താൻ്റെ തെറ്റായ വിവര പ്രചാരണത്തെയും ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

അധാംപൂരിലെ എസ്-400 സിസ്റ്റം, സൂറത്ത്ഗഢിലെയും സിർസയിലെയും വ്യോമതാവളങ്ങൾ, നഗ്രോട്ടയിലെ ബ്രഹ്മോസ് യൂണിറ്റ്, ഡെഹ്രങ്യാരിയിലെയും ചണ്ഡീഗഢിലെയും പീരങ്കി സ്ഥാനങ്ങൾ എന്നിവ ആക്രമിച്ചുവെന്ന തെറ്റായ അവകാശവാദങ്ങൾ ഇന്ത്യ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി.

പാകിസ്താൻ സൈന്യം അതിർത്തി പ്രദേശങ്ങളിലേക്ക് കൂടുതൽ പട്ടാളത്തെ വിന്യസിക്കാൻ  നടത്തുന്ന ശ്രമം ഇന്ത്യ കണ്ടെത്തിയതായും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *