ജമ്മു കശ്മീരിലെ ജയിലുകൾക്ക് ഭീകരാക്രമണ ഭീഷണി; സുരക്ഷ കൂട്ടി അധികൃതർ

ജമ്മു കശ്മീരിലെ ജയിലുകൾക്ക് ഭീകരാക്രമണ ഭീഷണി. തുടർന്ന് ജയിലുകളുടെ സുരക്ഷ വർദ്ധിപ്പിച്ചു. ശ്രീനഗർ സെൻട്രൽ ജയിൽ, ജമ്മുവിലെ കോട് ബൽവാൾ ജയിൽ തുടങ്ങിയ ജയിലുകൾക്ക് ഭീഷണിയുള്ളതായി ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നു.

പാകിസ്താൻ തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധമുള്ളവരെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. നേരിട്ട് ഭീകരാക്രമണം നടത്തിയിട്ടില്ലെങ്കിലും പ്രാദേശിക സഹായം, ഭീകരർക്ക് അഭയം അടക്കം നൽകിയിട്ടുള്ളവരാണ് ഈ ജയിലിലുകളിലുള്ളത്ത്.

26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരർക്കായി സുരക്ഷാ സേന തുടർച്ചയായി പതിനാലാം ദിവസവും തിരച്ചിൽ തുടരുകയാണ്. ഭീകരാക്രമണത്തിന് ശേഷം തുടർച്ചയായി പതിനൊന്നാം ദിവസവും പാകിസ്താൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ചു. തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യവും അറിയിച്ചു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *