അപൂർവ്വമായി ഉപയോഗിക്കുന്ന വകുപ്പ് പ്രയോഗിച്ച് രാഷ്ട്രപതി; ബില്ലുകളിൽ സമയപരിധി നിശ്ചയിച്ച ഉത്തരവിനെതിരെ ദ്രൗപതി മുർമ്മു

ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൻ്റെ ഹർജി. കോടതി വിധിയിൽ വ്യക്തത തേടി രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചു.

14 വിഷയങ്ങളിൽ വ്യക്തത തേടിയാണ് രാഷ്രടപതി കോടതിയെ സമീപിച്ചത്. പ്രസിഡന്റ് അപൂർവമായി ഉപയോഗിക്കുന്ന ഭരണഘടനയിലെ 143(1) വകുപ്പ് പ്രകാരമാണ് ദ്രൗപതി മുർമ്മു നിന്നും വ്യക്തത തേടിയിരിക്കുന്നത്.

ഇത്തരം നിബന്ധനകൾ ഭരണഘടന മുന്നോട്ടുവെക്കാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു വിധി സുപ്രീംകോടതി എങ്ങനെ പുറപ്പെടുവിക്കുമെന്നാണ് രാഷ്ട്രപതിയുടെ പ്രധാന ചോദ്യം.

സുപ്രീംകോടതിയോട് രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങൾ

1.ആർട്ടിക്കൾ 200 പ്രകാരം ഒരു ബിൽ മുന്നിലെത്തിയാൽ ഗവർണർക്കുള്ള ഭരണഘടന സാധ്യതകൾ എന്തൊക്കെയാണ് ​?

2.മന്ത്രിസഭയുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാർ ബാധ്യസ്ഥരാണോ ?

3.200ആം അനുച്ഛേദപ്രകാരം വിവേചനാധികാരം ഗവർണർമാർ പ്രയോഗിക്കുന്നത് ന്യായമല്ലേ

4. ഗവർണർമാരുടെ തീരുമാനങ്ങൾക്ക് ഭരണഘടനയുടെ 361ആം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ബാധകമല്ലേ

5. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചില്ലാത്തതിനാൽ ഇത്തരമൊരു നിർദേശം നൽകാൻ കോടതികൾക്ക് എങ്ങനെ കഴിയും.

6. 201ആം അനുച്ഛേദ പ്രകാരമുള്ള രാഷ്ട്രപതിയുടെ വിവേചനാധികാരം ന്യായമല്ലേ ?

7. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഭരണഘടന രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കുന്നില്ല. പിന്നെ എങ്ങനെ ഇത്തരമൊരു നിർദേശം നൽകാൻ കോടതികൾക്ക് കഴിയുമോ

8.ഗവർൺർമാർ അയക്കുന്ന ബില്ലുകളിൽ 143ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ

9.ബില്ലുകൾ നിയമം ആകുന്നതിന് മുമ്പ് ഉള്ളടക്കം ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കാൻ കോടതികൾക്ക് അധികാരമുണ്ടോ

10.രാഷ്ട്രപതിയുടേയും ഗവർണർമാരുടേയും ഭരണഘടന അധികാരങ്ങൾ ആർട്ടിക്കൾ 142 പ്രകാരം മറികടക്കാൻ കോടതികൾക്ക് അധികാരമുണ്ടോ

11. നിയമസഭാ പാസ്സാക്കുന്ന ബിൽ ഗവർണറുടെ അംഗീകാരം ഇല്ലാതെ നിയമമായി മാറുമോ

12. ഭരണഘടന വ്യഖ്യാനിക്കുന്ന വിഷയങ്ങൾ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചല്ലേ പരിഗണിക്കേണ്ടത്

13. മൗലികാവകാശ ലംഘനം ഉണ്ടാവുമ്പോൾ സു​പ്രീംകോടതിയെ നേരിട്ട് സമീപിക്കാൻ അവസരം നൽകുന്ന 32ആം അനുച്ഛേദ പ്രകാരം കേന്ദ്രസർക്കാറിനെതിരെ സംസ്ഥാനങ്ങൾക്ക് ഹരജി നൽകാൻ ആവുമോ.

14.സംസ്ഥാനങ്ങൾ കേന്ദ്രസർക്കാറിനെതിരെ ആർട്ടിക്കൾ 131 പ്രകാരം സ്യൂട്ട് ഹരജി അല്ലേ നൽകേണ്ടതെന്നും രാഷ്ട്രപതി കോടതിയോട് ചോദ്യം ഉന്നയിക്കുന്നുണ്ട്.

നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആല്‍എന്‍ രവിയുടെ നടപടിക്കെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ, തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിയമസഭകൾ പാസാക്കി അനുമതിക്കായി അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നുമായിരുന്നു ഉത്തരവ്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *