പൂനെയിലെ തലേഗാവിൽ ഇന്ദ്രയാനി നദിയിലെ പാലം തകർന്നപ്പോൾ അതിൽ നിന്നിരുന്നത് 125 പേരെന്ന് റിപ്പോർട്ടുകൾ. ഇരുമ്പു പാലം പെട്ടെന്ന് തകർന്ന് വീണപ്പോൾ ഏകദേശം 125 വിനോദസഞ്ചാരികൾ അതിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേരെ കാണാതായിട്ടുണ്ട്, അവർ കുടുങ്ങിക്കിടക്കുകയോ ഒഴുകിപ്പോവുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് നിഗമനം.
38 പേരെ ഇതുവരെ രക്ഷപ്പെടുത്തി എന്നാണ് വിവരം. ആറു പേർ മരിച്ചതായും സഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. രണ്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാലത്തിന്റെ സുരക്ഷയെക്കുറിച്ച് സമീപവാസികൾ നേരത്തെ ആശങ്ക ഉന്നയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്, എന്നാൽ പല വിനോദസഞ്ചാരികൾക്കും അപകടസാധ്യതയെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് വിവരം.
ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തുരുമ്പെടുത്തതാണെന്നും, നിരവധി ആളുകൾ അതിൽ നിന്നതിനാൽ പാലം തകർന്നുവീണ് രണ്ട് പേർ മരിച്ചതായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. അപകടം നിർഭാഗ്യകരമാണെന്ന് മറ്റൊരു ഉപമന്ത്രിയായ ഏക്നാഥ് ഷിൻഡേ പ്രതികരിച്ചു.
കശ്മീരിൽ പ്രതിഷേധക്കാർ സൈന്യവുമായി ഏറ്റുമുട്ടി, 12 പേർ മരിച്ചു
തകർന്ന പാലം വളരെ പഴക്കം ചെന്നതാണ്. പുതിയ പാലത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഇത്തരത്തിലുള്ള പാലങ്ങളുടെ കണക്കെടുക്കുമെന്നും പരശോധന നടത്തുമെന്നും ഏക്നാഥ് ഷിൻഡേ അറിയിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.