പുന്നപ്ര നായകൻ എന്നത് ചരിത്രപരമായ തെറ്റിദ്ധാരണ; താൻ ആ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്ന് തുറന്നുപറഞ്ഞ വിഎസ്

കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സിപിഎം നേതാവ് വിഎസ് പുന്നപ്ര വയലാർ സമര നായകൻ എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. ലോകത്തിൽ ആദ്യമായി ബാലറ്റു പേപ്പറിലൂടെ അധികാരത്തിൽ എത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിക് എന്നതുപോലെയുള്ള ചരിത്രപരമായ തെറ്റിദ്ധാരണയാണ് വിഎസിൻ്റെ കാര്യത്തിലും തലമുറകൾ ഏറ്റെടുത്തിരിക്കുന്നത്. അത് തിരുത്തിയതാകട്ടെ വിഎസ് തന്നെയും, മുഖ്യമന്ത്രിയായ ശേഷം. വിഎസിനായി ഉയർന്ന മുദ്രാവാക്യങ്ങളിൽ കൂടുതലും പുന്നപ്ര- വയലാർ സമരം നയിച്ച വിപ്ലവ നായകൻ എന്നത് പറഞ്ഞുകൊണ്ടാണ്. എന്നാൽ പുന്നപ്ര സമരത്തിൽ വിഎസ് പങ്കെടുത്തിട്ടില്ല എന്ന് വിഎസ് തന്നെ തുറന്നു വെളിപ്പെടുത്തിയിട്ടുണ്ട്.

2006ൽ വിഎസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് രണ്ടുദിവസം മുമ്പാണ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞത്. “തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ പ്രസംഗിച്ചതിന് വിഎസിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതിനാൽ പൂഞ്ഞാറിൽ ആണ് ഒളിച്ചു താമസിച്ചിരുന്നത്. പിന്നെ പുന്നപ്രയിൽ തിരിച്ചെത്തി ഒളിവിൽ കഴിഞ്ഞുകൊണ്ടുതന്നെ സമരത്തിനായുള്ള വോളണ്ടിയർമാരെ സജ്ജമാക്കുന്നതിൽ മുഴുകി”.

“വാരിക്കുന്തം പ്രയോഗിക്കാനും വെടി കൊള്ളാതിരിക്കാൻ ഉള്ള പരിശീലനവുമാണ് ആ സമയത്ത് നടത്തിയത്. പോലീസിനെ കാണുമ്പോൾ സഖാക്കൾ ഭയന്നു ഓടാതിരിക്കാൻ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും അവരിൽ രൂഢമൂലമാക്കി അങ്ങനെ ഞാൻ അടക്കമുള്ളവർ മുൻനിരയിൽ നിന്ന് പുന്നപ്ര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. “അപ്പോഴാണ് എന്റെ പേരിൽ വാറണ്ട് നിലനിൽക്കുന്ന വിവരം സഖാക്കൾ ഓർമിപ്പിച്ചത്. ഉടൻ ഞാൻ പള്ളാതുരുത്തിയിലെ ഒരു വീട്ടിലേക്ക് പോയി. സമരം അക്രമാസക്തം ആയി എസ്ഐയെ കൊലപ്പെടുത്തി. സമരക്കാർ പലരും വെടിയേറ്റ് മരിച്ചു”.

“പോലീസിൽ നിന്നും പിടിച്ചെടുത്ത തോക്കുമായി സഖാക്കൾ പള്ളാത്തുരുത്തിയിൽ ഞാൻ താമസിച്ച വീട്ടിൽ എത്തി നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. അതെല്ലാം കേട്ട് ഒരു ചെറു വള്ളത്തിൽ കയറി അവിടെനിന്നും സ്ഥലം വിട്ടു. കുമരകം കോട്ടയം വഴി പിന്നെയും പൂഞ്ഞാറിലേക്ക് പോയി. തുടർന്ന് അഞ്ചാം ദിവസം പോലീസ് അറസ്റ്റ് ചെയ്തു പാലാ ലോക്കപ്പിൽ ക്രൂരമായ മർദ്ദനമേറ്റു, പിന്നീട് നാലുവർഷ തടവിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി” – എന്നായിരുന്നു വിഎസിൻ്റെ തുറന്നു പറച്ചിൽ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *