യുഡിഎഫ് ചെയർമാൻ സ്ഥാനത്ത്നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ മാറ്റണമെന്നതാണ് തൻ്റെ എക ഡിമാൻ്റെന്ന് പിവി അൻവർ. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിക്കില്ല. പിണറായിസത്തിന്റെ പിന്നിൽ നിൽക്കുന്ന സ്വരാജിനെ ജയിപ്പിക്കാൻ താൻ അനുവദിക്കണോയെന്നും അൻവർ ചോദിച്ചു.
ശബരിമലയിലെ സ്വർണപ്പാളികൾ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോയി ; ദേവസ്വം ബോർഡിന് തിരിച്ചടി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് നിന്ന് പിന്മാറാൻ നേരത്തെ മന്ത്രിസ്ഥാനമടക്കമുള്ള ഉപാധികൾ അൻവർ മുന്നോട്ട് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സതീശൻ മാറിയാൽ തനിക്ക് മറ്റൊന്നും വേണ്ടന്ന നിലപാടുമായി അൻവർ രംഗത്തെത്തിയത്.
“മലയോര ജനതയുടെ പ്രശ്നങ്ങൾ ചർച്ചയാകാൻ തുടങ്ങിയത് പിവി അൻവർ ഇടപ്പെട്ട ശേഷമാണ്. എനിക്ക് ഒന്നും വേണ്ട. സതീശനെ യുഡിഎഫ് ചെയർമാൻസ്ഥാനത്ത്നിന്ന് മാറ്റിനിർത്തുകയാണെങ്കിൽ എനിക്ക് ഒന്നുംവേണ്ട. ധൃതിയില്ല. ഇപ്പോൾ മാറ്റേണ്ട, ധൃതിയില്ല. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റിയാൽമതി. സതീശന്റെ നേതൃത്വത്തിൽ ഇനി യുഡിഎഫിന് മുന്നോട്ട് പോകാൻ കഴിയില്ല” – അൻവർ പറഞ്ഞു.
“നാട്ടുകാരെല്ലാം എന്നോട് പറയുന്നത് പ്രശ്നത്തിന് പരിഹാരമുണ്ടാകണമെങ്കിൽ നിങ്ങൾ തന്നെ വേണമെന്നാണ്. ഇപ്പോൾ ഇവിടെ കാണുന്ന മന്ത്രിമാരും നേതാക്കന്മാരുമൊക്കെ പോകും. ഇവിടെ കട്ടൻചായ കുടിച്ച് അങ്ങാടിയിൽ ഇരിക്കാൻ നിങ്ങളേ ഉണ്ടാകൂ എന്നാണ് അവർ പറയുന്നത്” അൻവർ അവകാശപ്പെട്ടു.


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.