അൻവറുമായി UDF സഹകരിക്കും; പക്ഷേ… എങ്ങനെയെന്ന് തീരുമാനമായില്ല

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പിവി അൻവറിനെ മുന്നണിയുമായി സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. എങ്ങനെ സഹകരിക്കണമെന്ന് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ യോഗം ചുമതലപ്പെടുത്തി.

മുന്നണിയിൽ ഘടകകക്ഷിയാകാതെ ആർഎംപിയെ പോലെ അൻവറിനെ പുറത്തുനിർത്തി സഹകരിപ്പിക്കുന്ന കാര്യവും യുഡിഎഫിൻ്റെ ആലോചനയിലുണ്ട്. ഉപതിരഞ്ഞെടുപ്പിനു മുൻപ് മുന്നണി പ്രവേശനം വേണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു.

ദേശീയ തലത്തിൽ പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന തൃണമൂൽ കോൺഗ്രസുമായി കൈകോർക്കുന്നതാണ് നേതാക്കൾക്കിടയിൽ അതൃപ്തി വരാൻ കാരണം. ചില ഘടക കക്ഷികൾക്കും തൃണമൂൽ കോൺഗ്രസ് എന്ന പേരിൽ അൻവറിനെ സഹകരിപ്പിക്കുന്നതിൽ എതിർപ്പുണ്ടെന്നാണ് വിവരം. മുന്നണി യോഗത്തിൽ അവർ ഇക്കാര്യം വ്യക്തമാക്കിയെന്ന വാർത്ത നേരത്തേ പുറത്തു വന്നിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *