ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും പ്ലാസ്റ്റിക് ബോട്ടിലില്‍ മദ്യം വാങ്ങാന്‍ അധികം തുക ഈടാക്കാൻ പദ്ധതി. തമിഴ്നാട് വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഡെപ്പോസിറ്റ് തുക എന്ന പേരിലാണ് ഇങ്ങനെ പണം നൽകേണ്ടി വരിക. പ്ലാസ്റ്റിക് വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഡെപ്പോസിറ്റ് വാങ്ങുന്നത്. 20 രൂപയാണ് ഡെപ്പോസ്റ്റ് വാങ്ങുന്നത്. മദ്യം വാങ്ങിയ ഔട്ട്‌ലെറ്റില്‍ തന്നെ ബോട്ടില്‍ മടക്കി നൽകിയാൽ ഈ രൂപ തിരിച്ചു നൽകും.
എല്ലാ ബെവ്കോ ഔട്ട്ലറ്റിലും കാലി ബോട്ടില്‍ തിരികെ വാങ്ങുന്ന സംവിധാനം ഉണ്ടാകുമോ എന്ന കാര്യം കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടില്ല. എല്ലാ വില്പനശാലകളിലും ഈ സംവിധാനം നടപ്പാക്കിയില്ലെങ്കിൽ പലയിടത്തും മദ്യത്തിന് 20 രൂപ അധികം നല്‍കേണ്ട അവസ്ഥയാകും ഉണ്ടാവുക. ബോട്ടിലിലെ ക്യൂആര്‍ കോഡ് പരിശോധിച്ചാകും കാലി കുപ്പികൾ തിരിച്ചെടുക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. എല്ലാ അളവിലുമുള്ള കുപ്പികള്‍ക്കും ഇതു ബാധകമാകമാണ്.
ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍ മുതല്‍ തിരുവനന്തപുരത്തും കണ്ണൂരുമാണ് പദ്ധതി നടപ്പാക്കുക.800 രൂപയ്ക്കു താഴെ വിലയുള്ള പ്ലാസ്റ്റിക് ബോട്ടിലിലുള്ള ഏതു മദ്യം വാങ്ങിയാലും ഈ ഡെപ്പോസിറ്റ് നല്‍കണം. അടുത്ത വർഷം ജനുവരിയില്‍ സംസ്ഥാനത്താകെ ഇതു നടപ്പാക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് അറിയിച്ചു. 800 രൂപയ്ക്കു മുകളില്‍ വിലയുള്ള എല്ലാ മദ്യവും ഗ്ലാസ് ബോട്ടിലുകളില്‍ വിതരണം ചെയ്യാനാണ് തീരുമാനം.
കുതിച്ചുയർന്ന് സ്വർണവില; പവന് ഒറ്റടിക്ക് വർധിച്ചത് 480 രൂപ


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.