ജഡ്ജിമാർ സർക്കാർ പദവികൾ സ്വീകരിക്കുന്നതും വിരമിച്ച ഉടൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും എതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായ്. ഇത്തരം രീതികൾ ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നതായും ജസ്റ്റിസ് ബി. ആർ ഗവായ് ചൂണ്ടിക്കാട്ടി.
യുകെ സുപ്രീംകോടതി സംഘടിപ്പിക്കുന്ന റൗണ്ട് ടേബിൾ ഡിസ്കഷന്‍റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു ചീഫ് ജസ്റ്റിസന്‍റെ പ്രതികരണം. ജഡ്ജിമാരുടെ ഇത്തരം നടപടികൾ ജുഡീഷ്യറിയിലുള്ള സാധാരണക്കാരുടെ വിശ്വാസം തകർക്കുമെന്നും ബിആർ ഗവായ് അഭിപ്രായപ്പെടു.
സുപ്രീംകോടതി, ഹൈക്കോടതി അടക്കമുള്ള കോടതികളിൽ നിന്ന് വിരമിക്കുന്ന ജഡ്ജിമാർ സർക്കാരുമായി ബന്ധപ്പെട്ട പദവികളിൽ എത്തുന്ന സാഹചര്യമുണ്ട്. കൂടാതെ, തെരഞ്ഞെടുപ്പിൽ ജഡ്ജിമാർ മത്സരിക്കുന്ന വാർത്തകളും നമ്മൾ കണ്ടതാണ്. ജഡ്ജിമാരുടെ ഈ നടപടികൾ ശരിയല്ല. ഇത്തരം രീതിയിലേക്ക് ഒരു ജഡ്ജി പോകുമ്പോൾ ജുഡീഷ്യറിയിലുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും.
വിമരമിച്ച ഉടൻ തന്നെ സർക്കാർ പദവികൾ ഏറ്റെടുക്കുമ്പോൾ, നേരത്തെ അണിയറക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന സംശയം ജനങ്ങൾക്കിടയിൽ ഉണ്ടാകും. അത് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും നിഷ്പക്ഷ നിലപാടിനെയും ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.


ഫോൺ കോളുകളും, ലൈവ് ലൊക്കേഷനുകളും ചോർത്തി ; അടൂരിൽ അൺ-എത്തിക്കൽ ഹാക്കർ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.