ഒന്നിച്ച് സമരം ചെയ്ത് രാഹുൽ ഗാന്ധിയും എംഎ ബേബിയും; ബീഹാറിലെ വോട്ടു ബന്ദിനെതിരെ ഇൻഡ്യ മുന്നണി

വോട്ടവകാശം തട്ടിയെടുക്കുന്ന ‘വോട്ടുബന്ദി’ക്കെതിരെ ഇൻഡ്യ സഖ്യം ആഹ്വാനംചെയ്ത ബന്ദിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും പങ്കെടുത്തു. പട്നയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് ഇൻഡ്യ സഖ്യം മാർച്ച് നടത്തി. ബിഹാർ പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവ്, സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരും മാർച്ചിനെ അഭിസംബോധന ചെയ്തു.

ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് എംഎ ബേബി പറഞ്ഞു. ജർമനിയിൽ ഹിറ്റ്ലർ ചെയ്തത് പോലെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് നരേന്ദ്രമോദിയും അമിത്ഷായും നിതീഷ് കുമാറും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലയിടങ്ങളിലും പ്രവർത്തകർ റോഡുകൾ ഉപരോധിച്ചു. റെയിൽ ഗതാഗതവും തടസ്സപ്പെട്ടു. വോട്ടുബന്ദിക്കെതിരായ ബിഹാർ ബന്ദ്, നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇൻഡ്യ സഖ്യത്തിന്റെ ശക്തിപ്രകടനം കൂടിയായി മാറി.

ബന്ദ് വിജയിപ്പിക്കാൻ ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി ഡൽഹിയിൽനിന്ന് പട്നയിലെത്തിയത്. വോട്ടവകാശം തട്ടിയെടുക്കാൻ അനുവദിക്കില്ലെന്നാണ് അത്യുച്ചത്തിലും ശക്തിയോടും ബിഹാർ പറയുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമായി അട്ടിമറിച്ചതുപോലെ ബിഹാറിലും ഇതാവർത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. എന്നാൽ അത് അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു.

ഭരണഘടന സംരക്ഷിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്യേണ്ടത്. എന്നാൽ ബിജെപിയുടെ നിർദേശപ്രകാരമാണ് കച്ചിഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. ബിജെപി നാമനിർദേശംചെയ്ത തെരഞ്ഞെടുപ്പ് കമ്മിഷണർമാരാണിത്. ബിഹാർ തിരഞ്ഞെടുപ്പ് കവർന്നെടുക്കാനുള്ള ശ്രമമാണ് വോട്ടർപട്ടിക തീവ്രപരിശോധന. ബിഹാറിലെ ജനങ്ങളുടെ, വിശേഷിച്ചും ചെറുപ്പക്കാരുടെ വോട്ടവകാശം ഈവിധത്തിൽ കവരാൻ അനുവദിക്കില്ലെന്ന് രാഹുൽ പറഞ്ഞു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *