10 വര്‍ഷം മുമ്പ് നഷ്ടമായ അധികാരം എങ്ങനെ തിരികെ പിടിക്കാം എന്ന് ആലോചിക്കുന്ന കോണ്‍ഗ്രസിന് മുന്നില്‍ ഫോര്‍മുലയുമായി രാഹുല്‍ ഗാന്ധി. സാമൂഹിക നീതി ഉന്നയിച്ച് സോഷ്യലിസ്റ്റുകള്‍ കവര്‍ന്നെടുത്ത പിന്നാക്ക-ദളിത്-ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കണം എന്ന നിര്‍ദ്ദേശമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുല്‍ വ്യക്തമാക്കിയത്. വിപുലമായ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച കരടു പ്രമേയം അംഗീകരിച്ചു.
ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ഇന്ദിരയുടെയും കാലം മുതല്‍ ഒബിസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ കോണ്‍ഗ്രസ്സിന്റെ നട്ടെല്ലായിരുന്നുവെന്ന് സമാപന പ്രസംഗത്തില്‍ രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ ഈ വിഭാഗം ഇപ്പോള്‍ പാര്‍ട്ടിയെ കൈയൊഴിഞ്ഞ് നില്‍ക്കുകയാണ്. മുന്നാക്കവിഭാഗത്തിലെ ഭൂരിഭാഗവും കോണ്‍ഗ്രസിനെ ഒരു കാലത്തും പിന്തുണച്ചിട്ടില്ല. പിന്നാക്കക്കാരെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ തയ്യാറാക്കണം. അവരുടെ വിശ്വാസം ആര്‍ജിക്കണം. അവരുടെ അവകാശത്തിനു വേണ്ടി സംസാരിക്കണം. ന്യൂനപക്ഷ സംരക്ഷണത്തില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
വെളിവും വെള്ളിയാഴ്ചയും നഷ്ടപ്പെട്ട സൈബർ സഖാക്കൾ; ‘മാപ്ര’കളെ വെല്ലുവിളിക്കുന്ന കാമം കരഞ്ഞ് തീർക്കുന്ന കഴുതകൾ



കൂട്ടുകാർക്കിടയിൽ താൻ പ്രശ്നക്കാരനാണെന്ന് പറഞ്ഞ് പരത്തുന്നു; പിണറായിയുടെ പോലീസ് തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് അലൻ ഷുഹൈബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.