വെറും പുല്ല് കോൺഗ്രസ് നിങ്ങളൊക്കെയാണ് സതീശാ; ദീദിക്ക് അന്നും ഇന്നും ഒരു നിലപാടുണ്ട് അത് CPMനെതിരെയാണ്

പ്രബോധ് സത്യാർത്ഥി

മമതാ ബാനർജിയുടെ പുല്ല് കോൺഗ്രസിനെ (തൃണമൂൽ കോൺഗ്രസിനെ) വേണ്ടാ എന്നാണത്രേ നിങ്ങളുടെ നിലപാട്. അൻവർ TMC വിട്ട് വന്നാൽ സ്വീകരിക്കുമെന്ന് പറയുന്ന ന്യായീകരണമാണ് വിചിത്രം. ഇന്ത്യാ മുന്നണിയിൽ ടിഎംസി ഇല്ല എന്നതാണ് ആ കാരണം. കേരളത്തിൽ ഇന്ത്യ മുന്നണി ഉണ്ടോ? എന്താണ് കാരണം? മുമ്പ് ഇന്ത്യ ഭരിച്ച കോൺഗ്രസ് പാർട്ടിക്ക് 5 ലോക്സഭാ സീറ്റ് ഒറ്റയ്ക്ക് മമത നൽകിയിരുന്നു. അന്ന് നിങ്ങൾ പറഞ്ഞത് മൂർഷിദാബാദ് സീറ്റിൽ CPM നേതാവ് സലിം മത്സരിക്കണമെന്നാണ്. പല അഖിലേന്ത്യാ നേതാക്കൾ വരെ അതിനെ പിന്തുണച്ചു. സാക്ഷാൽ സോണിയ ഉൾപ്പെടെ. എന്നാൽ മമതാ ബാനർജി എടുത്ത നിലപാട് ആ സീറ്റ് ഇന്ത്യ മുന്നണിക്ക് തരാം.  ലെഫ്റ്റ് പാർട്ടിയായ ഫോർവേഡ് ബ്ലോക്ക് മത്സരിക്കട്ടെ എന്ന്. കോൺഗ്രസ് തയ്യാറായില്ലങ്കിൽ ഇതേ സീറ്റ് നേരിട്ട് ഫോർവേഡ് ബ്ലോക്കിന് മമത ഓഫർ ചെയ്തു. എന്നിട്ട് എന്തായി എന്നതും ചരിത്രം.

കേരളത്തിൽ വീണ്ടും ഇടതിലേക്ക് പോകാൻ വെമ്പി നിൽക്കുന്ന രണ്ട് ഇടത് പാർട്ടികൾ എതിർപ്പ് പറയുന്നു.പിണറായി വിജയനെതിരെ 2021 തിരഞ്ഞെടുപ്പിൽ മസരിക്കാൻ പറ്റില്ല എന്ന് നിങ്ങൾ സീറ്റു കൊടുത്ത പാർട്ടി പറഞ്ഞു. പറഞ്ഞ ന്യായീകരണവും ആരും മറന്ന് പോയിട്ടില്ല. ദേശീയ തലത്തിൽ ഞങ്ങൾ ( പിണറായിയുമായി) ചേർന്നാണത്രേ RSSനെ പ്രതിരോധിക്കുന്നത്. കോൺഗ്രസ് പിന്നെ ദേശീയ തലത്തിൽ മാങ്ങ എറിയുകയായല്ലോ എന്ന് അന്ന് ആരും ചോദിച്ചില്ല. അങ്ങനെ ഇന്ത്യയിലെ വിശേഷിച്ച് കേരളത്തിലെ കോൺഗ്രസുകാരെ വെറും ഷണ്ഠൻമാരാക്കിയ അയാൾ  ഇപ്പോഴും UDF ഉന്നതാധികാര സമിതി അംഗമായി തുടരുന്നുണ്ട്. അൻവറിൻ്റെ മുൻ നിലപാട് പലർക്കും പ്രശ്നമല്ല. അയാൾ തൃണമൂൽ ആണ് എന്ന പ്രശ്നമാണ് ഏറ്റവും വിചിത്രവും വിരോധാഭാസവും. അൻവറിനെ ഇപ്പോഴും ശരിവയ്ക്കുന്നുണ്ട് എന്നർത്ഥം.

വാളയാറിൻ്റെ അതിർത്തി കടന്നാൽ സിപിഎം ആണ് ,ശരി കോൺഗ്രസ് ഇപ്പോഴും ബൂർഷ്വാ പാർട്ടിയാണ് എന്ന് അവകാശപ്പെടുന്ന ഒന്നിേലധികം ഔദ്യോഗിക ഘടകകക്ഷികൾ കോൺഗ്രസിനുണ്ട്. അപ്പോൾ അവരെ എന്തിനാണ് മുന്നണിയിൽ ഉൾപ്പെടുത്തിയത്. അങ്ങ് കമ്മ്യൂണിസ്റ്റുകൾ വെറും കടലാസ് ചരിത്രമായ ബംഗാളിൽ ഇപ്പോഴും കോൺഗ്രസ് വിരോധം വച്ച് പുലർത്തുന്ന പാർട്ടിക്ക് പാർലമെൻ്റിൽ അംഗത്വം ഉറപ്പിച്ചതും ഇവിടുത്തെ യുഡിഎഫ് ആണ്. തൃണമൂൽ കോൺഗ്രസിന് എന്തുകൊണ്ട് കേരളത്തിൽ അയിത്തം. മറ്റ് കോൺഗ്രസ് വിരുദ്ധർക്ക് മുന്നണിയിൽ സ്ഥാനം. എന്ത് വൈരുദ്ധ്യമാണ്. തൃണമൂലിനെപ്പറ്റി അഭിപ്രായം പറയേണ്ടത് നിലവിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേയുമാണ്. പിണറായിയുടെ തിണ്ണനിരങ്ങാൻ പോയ ഒരു പ്രതിപക്ഷ നേതാവും കേരളത്തിന് ഉണ്ടായിട്ടുണ്ട്. എന്ത് കാര്യത്തിന് എന്ന് പറയുന്നതും ഇന്നത്തെ പ്രതിപക്ഷ നേതാവിൻ്റെ പാർട്ടിക്കാരാണ് എന്നതാണ് മറ്റൊരുത് അപ്രീയ സത്യം (തുടരും)

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *