കുഞ്ഞുമായി അമ്മ പുഴയിൽ ചാടി ജീവനൊടുക്കിയത് ഭർതൃപീഡനമെന്ന് ബന്ധുക്കൾ

കണ്ണൂർ പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് മകനുമായി പുഴയിലേക്ക് ചാടിയ അമ്മ മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കുടുംബം. വയലപ്ര സ്വദേശി എംവി റീമയാണ് മരിച്ചത്. ഭർതൃ വീട്ടുകാരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന് റീമയുടെ ബന്ധുക്കൾ ആരോപിച്ചു. മൂന്ന് വയസുകാരൻ മകൻ ഋഷിപ്പ് രാജിനായി തിരച്ചിൽ തുടരുകയാണ്.

കുട്ടിയെ കിട്ടിയാൽ മതിയെന്നും നീ പോയി ആത്മഹത്യ ചെയ്‌തോളാൻ ഭർത്താവ് പറഞ്ഞതായി പിതാവ് പറഞ്ഞു. മുൻപ് അമ്മയുടെ പേരിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. കേസിന്റെ വിവരങ്ങൾ പൊലീസ് അറിയിച്ചിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. വീട്ടിലുള്ള കാര്യങ്ങൾ തുറന്നുപറയാറില്ലായിരുന്നു. കല്യാണത്തിന് ശേഷം ഭർതൃമാതാവിനെക്കുറിച്ച് മകൾ പറഞ്ഞിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ഭർത്താവും ഭർതൃമാതാവുമാണെന്ന് മരിക്കുന്നതിന് മുൻപ് മകൾ ഫോണിൽ കൂടെ പറഞ്ഞിരുന്നുവെന്ന് പിതാവ് പറഞ്ഞു.

പാലത്തിന് താഴെ ചൂണ്ടയിടാൻ നിന്നിരുന്ന ആളാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടുന്നത് ആദ്യം കണ്ടത്. ഇയാളാണ് പൊലീസിനെ വിവരം അറിയിച്ചത്. മഴ പെയ്യുന്നതിനാൽ പുഴയിലെ ജലനിരപ്പ് ഉയർന്നതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.

റീമ കുറച്ചുകാലമായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. റീമയും ഭർത്താവും ഗൾഫിലായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും ബന്ധുക്കൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.

മകനേയും കൊണ്ട് റീമ സ്കൂട്ടറിലാണ് ചെമ്പല്ലികുണ്ട് പാലത്തിന് സമീപമെത്തിയത്. തുടർന്ന് പാലത്തിന് മുകളിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുഞ്ഞിനായി ഫയർഫോഴ്സും നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *