റോ മുൻ മേധാവി അലോക് ജോഷി ചെയർമാൻ; ദേശീയ സുരക്ഷാ ഉപദേശക സമിതി പുനസംഘടിപ്പിച്ചു

ദേശീയ സുരക്ഷാ ഉപദേശക സമിതി പുനസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായി നിയമിച്ചു. നിർണായക മന്ത്രിസഭാ യോഗം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ ചേരും.

സായുധ സേന, ഇന്റലിജൻസ്, നയതന്ത്രം, പോലീസ് സർവീസുകൾ എന്നിവയിലെ മുതിർന്ന മു ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പുനസംഘടന.

ഇന്ത്യയുടെ സൈനിക, പോലീസ്, വിദേശ സേവനങ്ങളിൽ നിന്നുള്ള വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഏഴ് അംഗ ബോർഡാണ് രൂപീകരിച്ചത്. മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ പിഎം സിൻഹ, മുൻ ദക്ഷിണ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ എകെ സിംഗ്, സായുധ സേനയിൽ നിന്നുള്ള റിയർ അഡ്മിറൽ മോണ്ടി ഖന്ന എന്നിവരും സമിതി അംഗങ്ങളാണ്.

മുൻ ഐപിഎസ് ഓഫീസർമാരായ രാജീവ് രഞ്ജൻ വർമ്മ, മൻമോഹൻ സിംഗ്, മുൻ ഐഎഫ്എസ് ഉദ്യോഗ്ഥൻ ബി വെങ്കടേഷ് വർമ്മയുമാണ് മറ്റ് അംഗങ്ങൾ. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയുടെ നീക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടർച്ചയായി നാല് പ്രധാന യോഗങ്ങളിലാണ് അധ്യക്ഷത വഹിക്കുന്നത്. ഇതിൽ മൂന്നെണ്ണം പൂർത്തിയായതായിട്ടാണ് വിവരം.

മൂന്ന് പ്രധാന കമ്മിറ്റികളായ കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി, കാബിനറ്റ് കമ്മിറ്റി ഓണ്‍ പൊളിറ്റിക്കല്‍ അഫയേഴ്സ്, കാബിനറ്റ് കമ്മിറ്റി ഓണ്‍ ഇക്കണോമിക് അഫയേഴ്സ് എന്നിവയാണ് പൂർത്തിയായത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *