കൊല്ലത്ത് വിദ്യാർത്ഥിയുടെ ജീവൻ പൊലിയാൻ കാരണം അധികൃതരുടെ ഗുരുതര വീഴ്ച; എട്ടാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിയുടെ തലയിൽ പഴിചാരി രക്ഷപ്പെടാൻ സ്കൂൾ അധികൃതർ

കൊല്ലം ശാസ്താംകോട്ടയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെൻ്റിനും കെഎസ്ഇബി അധികൃതർക്കും ഗുരുതര ആരോപണവുമായി പ്രദേശവാസികൾ. സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ അപകടകരമായി താഴ്ന്ന് നിൽക്കുന്ന വൈദ്യുതി ലൈനിനെ ചൊല്ലിയുള്ള ആശങ്ക മുമ്പും അറിയിച്ചിട്ടും മാനേജ്മെൻ്റ് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിൽ വീഴ്ച വരുത്തിയെന്നുമാണ് ആരോപണം. പൊതുപ്രവർത്തകർ അടക്കമുള്ളവർ സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.

എന്നാൽ കെഎസ്ഇബി അധികൃതരെ മാസങ്ങൾക്ക് മുമ്പേ മുമ്പ് വിവരം അറിയിച്ചു എന്നാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ പ്രതികരണം. പരാതി നൽകിയിട്ടും ലൈൻ ഉയരത്തിൽ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചില്ലെന്നാണ് വിശദീകരണം. കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടാ എന്നാണ് ലഭിക്കുന്ന വിവരം എന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു. അങ്ങനെയെങ്കിൽ കർശന നടപടി വീഴ്ച വരുത്തിയവർക്ക് എതിരെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു..

തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് മരിച്ചത്. കളിക്കുന്നതിന് ഇടയിൽ സ്കൂൾ കെട്ടിടത്തിന് സമീപമുള്ള ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് സമീപത്തുള്ള ഇലക്ട്രിസിറ്റി ലൈനിൽ നിന്നും ഷോക്കേറ്റത്. വിദ്യാർത്ഥികൾ സൈക്കിൾ വയ്ക്കുന്ന ഷെഡിന് മുകളിലാണ് ചെരുപ്പ് കുടുങ്ങിയത്. ഷീറ്റിന് മുകളിൽ കയറി ചെരുപ്പ് എടുക്കാൽ ശ്രമിക്കുന്നതിന് ഇടയിലാണ് ഷോക്കേറ്റത്. സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ഒമ്പതരയോടെയാണ് സംഭവം. കുട്ടിയെ വളരെ വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് KSEB; പ്രതികരിക്കാതെ സ്കൂൾ അധികൃതർ; ഇരുകൂട്ടരും ഗുരുതര അനാസ്ഥ വരുത്തിയതായി ജനപ്രതിനിധികൾ 

അതേസമയം എന്നാൽ വളരെ വർഷങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് തന്നെയാണ് തുടരുന്നതെന്നും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ആരോപിക്കുന്നു. സൈക്കിൾ സൂക്ഷിക്കാൻ ഷെഡ് നിർമിച്ചതോടെ കൂടുതൽ അപകടാവസ്ഥയിലേക്ക് എത്തുന്ന സ്ഥിതിവിശേഷം ഉണ്ടായി എന്നുമാണ് ആരോപണം. ഷെഡിന് മുകളിൽ നിന്നും കയ്യെത്തും ദൂരത്താണ് വൈദ്യുതി ലൈൻ എന്നാണ് ആരോപണം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *