എന്തിനോ വേണ്ടി തിളച്ച SFI; ഒടുവിൽ ശവമായി മാറിയ ശിവപ്രസാദുമാർ… പാവം രജിസ്ട്രാറിൻ്റെ കാര്യം?

കേരള സർവകലാശാലയിലെ അധികാര വടം വലിയിൽ ചന്ദ്രഹാസമിളക്കി സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം സമരാഭാസം നടത്തിയ എസ്എഫ്ഐ, എഐഎസ്എഫ് എന്നീ ഇടത് ഇടത് സംഘടനകളെ ഇന്നു മുതൽ കാണാതായിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിനെ ഗവർണർ കാവിവത്ക്കരിക്കുന്നു എന്ന ആരോപണമുയർത്തി കേരളത്തിലെ എല്ലാ സർവകലാശാലകളിലും സമര പ്രഖ്യാപനം നടത്തിയ എസ്എഫ്ഐ എന്ന സംഘടനക്കെതിരെയാണ് ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ നീളുന്നത്.

Also Read: ഇലാമപഴം കഴിച്ച പിജെ കുര്യൻ! ഈ വെട്ടുകിളികൂട്ടങ്ങളെ ആണോ യൂത്ത് കോൺഗ്രസ് മാതൃകയാക്കേണ്ടത്?

കേരള സർവകലാശാലയിലെ അധികാര വടംവലി സംസ്ഥാന വ്യാപകമായി സമരം ചെയ്ത കുട്ടി സഖാക്കൾ ഇന്ന് മാളത്തിൽ ഒളിച്ചുവെന്നാണ് വിമർശനം. കേരള  വിസി യൂണിവേഴ്സിറ്റിയിൽ കാലുകുത്താൻ സമ്മതിക്കില്ല എന്ന ഭീഷണിയാണ് എസ്എഫ്ഐ മുഴക്കിയത്. സർവകലാശാലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി എസ്എഫ്ഐയുടെ സമരത്തെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശനെ അടക്കം ആർഎസ്എസ് അനുകൂലി ആക്കി കൊണ്ടായിരുന്നു എസ്എഫ്ഐയുടെ സമരാഭാസം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് എതിരെ എന്ന് പറഞ്ഞ് സമരം ചെയ്ത എസ്എഫ്ഐ ഇന്ന് കേരള സർവകലാശാല വിസി ഇന്ന് യൂണിവേഴ്സിറ്റിയിൽ എത്തി. എന്നാൽ ഒരു പ്രതിഷേധം പോലും അദ്ദേഹം നേരിട്ടില്ല.

സിപിഎം നിർദേശ പ്രകാരമാണ് എസ്എഫ്ഐ പിൻമാറിയിരിക്കുന്നത്. തൻ്റെ നിർദേശപ്രകാരമാണ് വിസി ഇന്ന് സർവകലാശാലയിൽ എത്തിയത് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വെളിപ്പെടുത്തി. പിന്നാലെ മന്ത്രിയുടെ വസതിയിലെത്തി വിസി തൻ്റെ പഴയ നിലപാട് ആവർത്തിക്കുകയും ചെയ്തു.  താൻ ക്ഷണിച്ച പ്രകാരമാണ് വിസി വീട്ടിലെത്തി എന്ന് സ്ഥിരീകരിച്ച മാന്തി മുഖ്യമന്ത്രിയും ഗവർണറും വിഷയത്തിൽ ചർച്ച നടത്തുമെന്ന സൂചനയും നൽകി. രജിസ്ട്രാറിൻ്റെ സസ്പെപെൻഷനിൽ ഉറച്ചു നിൽക്കുകയാണ് വിസി. എന്നാൽ മുമ്പ് ഈ വിഷയത്തിൽ പറഞ്ഞതെല്ലാം വിഴുങ്ങിയ മന്ത്രി നിലപാട് പാർട്ടിയേയും ഉത്തരവാദിത്വപ്പെട്ടവരേയും അറിയിക്കുമെന്നും പറയുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവർണറും വിസിയും തകർക്കുന്നതിന് എതിരെ രംഗത്ത് വന്ന എസ്എഫ്ഐ പാർട്ടി കണ്ണുരുട്ടിയപ്പോൾ പിൻമാറി എന്ന സൂചനയാണ് ഇന്ന് കണ്ടത്. ഇടത് സിൻഡക്കറ്റ് അംഗങ്ങളുടെ വാക്ക് വിശ്വസിച്ച് ഇറങ്ങിയ രജിസ്ട്രാർ അനിൽ കുമാറിൻ്റെ അവസ്ഥ ഇനി എന്താകും എന്ന ചോദ്യമാണ് ഉയരുന്നത്. പ്രതിപക്ഷ നേതാവിന് സംഘി മുദ്ര ചാർത്തിയ എസ്എഫ്ഐക്കാർ ഇപ്പോൾ വിശേഷണം ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനും നൽകേണ്ട സ്ഥിതിയിലാണ് എത്തിച്ചേർന്നിരിക്കുന്നത്.

സമരരംഗത്ത് ഇറങ്ങുമ്പോഴും അതിന് ശേഷവും എസ്എഫ്ഐ സംസ്ഥാന നേതാവ് എം ശിവ പ്രസാദ് പറഞ്ഞ കാര്യങ്ങൾ കേരള ജനത മറന്നു പോയിട്ടില്ല. പ്രതിപക്ഷ നേതാവിനെ ആർഎസ്എഎസ് അനുകൂലി ആക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ ഒരു ചിത്രവുമായി വന്നവരുടെ നിലപാട് ഇപ്പോൾ ചോദ്യമുനയിലാണ്. ഇപ്പോൾ ശവമായി മാറിയ എസ്എഫ്ഐ  ശിവപ്രസാദുമാർക്ക് നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ല എങ്കിൽ പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞ ആരോപണം മന്ത്രി ബിന്ദുവിനെതിരെയും എംവി ഗോവിന്ദനെതിരെയും സർക്കാരിനെതിരെയും ആവർത്തിക്കാനുള്ള ധൈര്യമുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇത്തരം ശിവപ്രസാദുമാർ എസ്എഫ്ഐ എന്ന സമര സംഘടനയുടെ ശവമഞ്ചം ചുമക്കുന്ന കാഴ്ചയാണ്ൽ ഒടുവി സർവകലാശാല സമരത്തിൽ വ്യക്തമായിരിക്കുന്നത്. ഇനി പാവം രജിസ്ട്രാരുടെ കാര്യം എന്തരോ എന്തോ…?

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *