വിശ്വസിക്കാൻ കൊള്ളാത്ത വിശ്വപൗരൻ! തരൂരിൻ്റെ അപാര അതിബുദ്ധി

കോണ്‍ഗ്രസിന് വീണ്ടും തലവേദന സൃഷ്ടിച്ചിരിക്കുകയാണ് മുതിർന്ന നേതാവ് ശശി തരൂർ. തൻ്റെ പാർട്ടിയും മുന്നണിയും ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാവായി മാറിയെന്ന പുകഴ്ത്തലാണ് പുതിയ വിവാദങൾക്ക് കാരണം. യുക്രെയ്ൻ റഷ്യ യുദ്ധത്തിൽമോദിയുടെ നിലപാട് ശരിയായ നയതന്ത്രമായിരുന്നു. ലോകസമാധാനം പുസ്ഥാപിക്കുന്നതില്‍ പങ്കുവഹിക്കാന്‍ കഴിയുന്ന ലോകനേതാവായി മോദി മാറിയെന്നാണ് കോൺഗ്രസ് കാരനായ തരൂർ അവകാശപ്പെടുന്നത്.

പലതവണ പാർട്ടി നൽകിയ താക്കീതുകൾ അവഗണിച്ചു കൊണ്ടാണ് രാഷ്ട്രീയമായി കോൺ​ഗ്രസിന് ഒരിക്കലും അം​ഗീകരിക്കാൻ കഴിയാത്ത പ്രസ്താവനയാണ് വർക്കിംഗ് കമ്മറ്റി അംഗത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തരൂരനെ എങ്ങനെ കൈകാര്യം ചെയുമെന്നും എന്ത് നിലപാട് സ്വീകരിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

മുമ്പും മോദിയെ പുകഴ്ത്തി തരൂർ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിലും അതിൽ നിന്നെലാം വ്യത്യസ്തമായ രീതിയിലാണ് പുതിയ പുകഴ്ത്തലിനെ രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. കാരണം പുതിയ അഭിപ്രായപ്രകടനം പ്രധാന പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്. കാരണം, യുക്രെയ്ന്‍ – റഷ്യ യുദ്ധത്തില്‍ മോദി കൈക്കൊണ്ട നിലപാടിനെ എതിര്‍ത്തത് തെറ്റായിപ്പോയെന്നാണ് തരൂര്‍ ഇപ്പാൾ പറഞ്ഞു. റഷ്യയുമായും യുക്രെയ്നുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. പാര്‍ലമെന്റില്‍ മുമ്പ് നടത്തിയ പ്രസംഗമാണ് ശശി തരൂര്‍ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ തന്നെ നിലപാടിനെ ചോദ്യം ചെയ്യും വിധമാണെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തൽ.

ശശി തരൂരിന്റെ പ്രസ്താവന ബിജെപി നേതാക്കളും അണികളും കോൺഗ്രസിനെതിരെയുള്ള ശക്തമായ ആയുധമായി ഉപയോഗിക്കുകയാണ്. മോദിയെ പുകഴ്ത്തരുത് എന്ന് കോൺഗ്രസ് പലതവണ താക്കീത് നൽകിയിട്ടും അതൊക്കെ അവഗണിച്ച് തരൂർ മോദിയെ പ്രകീർത്തിച്ചതിനെ അഭിനന്ദിക്കുകയാണ് ബിജെപി. തരൂരിൻ്റെ അസാമാന്യ ധൈര്യമെന്നാണ് മോദി പ്രശംസ ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ പ്രതികരിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വവും ശശി തരൂരിന്റെ പ്രസംഗത്തെ ഏറ്റുപിടിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ കോണ്‍ഗ്രസ് സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങളുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദര്‍ശനത്തേയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പുകഴ്ത്തിയ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ പ്രശംസയും വന്നിരിക്കുന്നത്. അന്ന് തരൂരിനെ പാർട്ടി പരസ്യമായി തളളി പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെ കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ വ്യവസായ വളര്‍ച്ചയെ പുകഴ്ത്തി തരൂര്‍ വീണ്ടും കോൺ​ഗ്രസിന് തലവേദനയുണ്ടാക്കി. കേരളത്തിലെ എൽഡിഎഫ് ഭരണത്തിൽ വികസന മുരടിപ്പെന്ന ആരോപണമുന്നയിച്ച് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാമെന്ന കോൺഗ്രസ് സംസ്ഥാന നേത്യത്വത്തെ ആപ്പിലാക്കുന്നതായിരുന്നു തരൂരിൻ്റെ അഭിപ്രായപ്രകടനം.ഇടതുപക്ഷത്തിനെതിരെ വികസനം ചൂണ്ടിക്കാട്ടി ആഞ്ഞടിക്കാനുള്ള കെപിസിസിയുടെ തീരുമാനത്തിന് തൊട്ടുപിന്നാലെയായിരുന്നു തരൂർ പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. ശശി തരൂര്‍ ഇടതുപക്ഷവുമായി അടുക്കുന്നുവെന്ന് പോലും വ്യഖ്യാനമുണ്ടായി. അഭിപ്രായത്തിൽ ഉറച്ച് നിന്ന് തരൂർ യുഡിഎഫിനെ വെള്ളം കുടിപ്പിച്ചതോടെ ഹൈക്കമാൻഡ് ഇടപ്പെട്ട് പ്രശ്നം തെrക്കി തീർത്തു. കേരളത്തിലെ പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ ലേഖനത്തെ ഹൈക്കമാൻഡ് തള്ളിപ്പറഞ്ഞു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്ന് തരൂരിന് കർശന നിർദേശവും ഹൈക്കമാൻഡ് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് പുതിയ മോദി സ്തുതി വന്നിരിക്കുന്നത്.

വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന ഹൈക്കമാൻഡിന്റെ നിര്‍ദേശത്തോടെ തരൂരും നിലപാട് മയപ്പെടുത്തുകയും അദ്ദേഹത്തെ വമർശിക്കുന്നതിൽ നിന്ന് സംസ്ഥാന നേതാക്കളും പിൻമാറി. ഇതോടെ തരൂര്‍ നേതൃത്വത്തിന് വഴങ്ങി എന്ന ധാരണ കോൺഗ്രസ് പ്രവർത്തകർക്കിടയി ഉണ്ടായപ്പോഴാണ് തരൂർ പുതിയ വെടി പൊട്ടിച്ചിരിക്കുന്നത്.

കേരളത്തില്‍ പരിഗണിക്കപ്പെടുന്നില്ലെന്നും ദേശീയതലത്തില്‍ ചുമതലകള്‍ ഒന്നും ഏല്‍പ്പിക്കുന്നില്ലെന്നും ശശി തരൂർ നേരിട്ട് പാർട്ടി നേതൃത്വത്തെയും രാഹുൽ ഗാന്ധിയേയും അറിയിച്ചിരുന്നു.തരൂരിനെ കേരളത്തില്‍ ഉപയോഗപ്പെടുത്താനുള്ള നിര്‍ദേശവും ഹൈക്കമാൻഡ് നല്‍കിയിരുന്നു.അങ്ങനെ തരൂരിനെക്കൊടുള്ള തലവേദന കെട്ടടങ്ങി എന്ന് ഹൈക്കമാൻഡ് ആശ്വസിച്ചിരുന്ന പ്പോഴാണ് മോദി സ്തുതിയുമായി തരൂർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

നേരത്തേ കേരളത്തിൽ സജീവമാകാനുള്ള തരൂരിൻ്റെ നീക്കം മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വച്ചു കൊണ്ടാണ് എന്ന വിമർശനം കോൺഗ്രസിൽ നിന്ന് തന്നെ ഉയർന്നിരുന്നു. സംസ്ഥാന നേതാക്കളുടെ എതിർപ്പിന് പിന്നിൽ ആ നീക്കവും കാരണമായി എന്നാണ് പാർട്ടിയിലെ തരൂർ ഭക്തർ പറയുന്നത്. എന്നാൽ തുടർച്ചയായുള്ള മോദി സ്തുതികൾക്ക് പിന്നിൽ എന്താണ് എന്ന് തരൂരിൻ്റെ ആരാധകർക്ക് പോലും ഇതുവരെ പിടികിട്ടിയിട്ടില്ല. ഇങ്ങനെ പോയാൽ തരൂർ കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാക്ക്. തുടർച്ചയായി പാർട്ടി നേതൃത്വത്തെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരൂരിനെ ഇനിയും ഇങ്ങനെ കയറൂരി വിട്ടാൽ ശരിയാവില്ല എന്ന നിലപാട് ദേശീയ സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ ഇതാടെ കൂടുതൽ ശക്തമായിരിക്കുകയാണ്. ബിജെപിയിലേക്ക് ചേക്കേറാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് തുടർച്ചയായുള്ള മോദി സ്തുതികളെന്നാണ് പാർട്ടിയിൽ ഒരു വിഭാഗം തന്നെ വിമർശിക്കുന്നത്. കോൺഗ്രസ് പുറത്താക്കിയാൽ തരൂരീന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നും അതിന് വേണ്ടിയുള്ള നീക്കത്തിൻ്റെ ഭാഗമാണ് മോദി സ്തുതിയെന്നുമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *